കെഎസ്ഇബിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്‍റെ ആരോപണവും വസ്തുതയും

പ്രതിപക്ഷ നേതാവിൻ്റെ ആരോപണവും KSEB യുടെ മറുപടിയും

ആരോപണം 1

സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി അദാനി ഗ്രൂപ്പില്‍നിന്ന് വാങ്ങാനാണ് കരാര്‍ വച്ചിരിക്കുന്നത്.

മറുപടി :

അദാനി ഗ്രീൻ എനർജിയുമായി യാതൊരു കരാറിലും KSEB ഏർപ്പെട്ടിട്ടില്ല .KSEB
കരാറിൽ ഏർപ്പെട്ടത് കേന്ദ്ര ഗവൺമെൻറിൻ്റെ പൊതുമേഖലാ സ്ഥാപനമായ സോളാർ പവർ കോർപ്പറേഷനുമായിട്ടാണ്. കരാർ വിശദാംശങ്ങൾ KSEB യുടെ വെബ് സൈറ്റിൽ മുൻപേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
SECl ടെൻഡർ നടപടികളിലൂടെ അദാനിയെ തിരഞ്ഞെടുത്തു.യാതൊരു വിധകരാറും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി കഏര്‍പ്പെട്ടിട്ടില്ലSECI കരാർ ഒപ്പുവെച്ചത് അദാനിയടക്കം 20ഓളം കമ്പനികളുമായി കരാറിൻ്റെ ഒരു ഭാഗം മാത്രമേ അദാനി വിന്റ് പവറിന് ലഭിച്ചിട്ടുള്ളൂ

ആരോപണം 2

നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്നത്.

ഉത്തരം

സോളാർ എനർജിയിൽ നിന്ന് ഒരു യൂണിറ്റ് വൈദ്യുതിക്ക് നിലവിൽ മൂന്ന് രൂപയാണ് കേരളത്തിൽ ചിലവ്. കമ്പോളത്തില്‍ യൂണിറ്റിന് 1.99 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വസ്തുതയല്ല. യൂണിറ്റിന് 1.99രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് ടെണ്ടര്‍ നിരക്ക് ലഭിച്ചത് രാജസ്ഥാൻ സർക്കാരിന് ലഭിച്ചിട്ടുണ്ട് പക്ഷെ പദ്ധതി നിലവിൽ വരിക 2023 മാത്രം.

ഭൂമി അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളൊക്കെ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കി ആ ഭൂമിയില്‍ സോളാര്‍ നിലയം സ്ഥാപിച്ച് 2023ഓടെ വൈദ്യുതി ഉത്പാദിപ്പിച്ചു നല്‍കുന്നതിന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു ടെണ്ടര്‍ വിളിച്ചിരുന്നു. ഈ ടെണ്ടറില്‍ യൂണിറ്റിന് 1.99രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് ടെണ്ടര്‍ നിരക്ക് ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ഭൂമിയുടെ വിലയടക്കമുള്ള ചെലവുകള്‍ കൂടി കണക്കാക്കിയാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ഒരു യൂണിറ്റിന് എത്ര നിരക്ക് വരും എന്നത് തിട്ടപ്പെടുത്താന്‍ കഴിയുകയുള്ളൂ. 2023ല്‍ മാത്രം യാഥാര്‍ത്ഥ്യമാകുന്ന ഈ നിലയങ്ങളില്‍ നിന്ന് രാജസ്ഥാനിലെ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് മാത്രമേ വൈദ്യുതി ലഭ്യമാകുകയുള്ളൂ. കെ.എസ്.ഇ.ബി. ലിമിറ്റഡിന് ഈ നിലയങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാകുകയില്ല.

ആരോപണം 3

ഒന്നും രണ്ടും വര്‍ഷത്തേയ്ക്കല്ല, 25 വര്‍ഷ വര്‍ഷത്തേയ്ക്കാണ് ഈ കരാര്‍. അതായത് 25 വര്‍ഷവും കൂടിയ നിരക്കില്‍ അദാനിയില്‍നിന്ന് സംസ്ഥാന ഇലക്ട്രിസ്റ്റി ബോര്‍ഡ് വൈദ്യുതി വാങ്ങേണ്ടിവരും. ഓരോ യൂണിറ്റിനും ഏതാണ്ട് ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതലായി നല്‍കേണ്ടിവരും. അദാനിക്ക് ഉണ്ടാക്കാന്‍ പോകുന്ന ലാഭം ഏതാണ്ട് ആയിരം കോടി രൂപ.

ഉത്തരം

റിന്യൂവബിള്‍ എനര്‍ജി വാങ്ങലുമായി ബന്ധപ്പെട്ട് ഇന്ത്യയിലെവിടെയും ഹ്രസ്വകാല കരാർ ഇല്ല 25 വർഷത്തിൻ്റെ ദീര്‍ഘകാലകരാറുകള്‍ മാത്രമേ ഉള്ളൂ. കൂടിയ തുകക്ക് വൈദ്യുതി വാങ്ങുന്നു എന്ന ആക്ഷേപത്തിനും വസ്തുതയില്ല. കഴിഞ്ഞ
UDF സര്‍ക്കാരിൻ്റെ കാലത്ത് 25 വര്‍ഷത്തേക്ക് ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ പ്രകാരം വൈദ്യുതിക്ക് യൂണിറ്റിന് 3.69 രൂപയും 4.15 രൂപയും ആയിരുന്നു. എന്നാൽ ഇപ്പോൾ ഒപ്പിട്ട കരാർ പ്രകാരം യൂണിറ്റ് 2.83 രൂപയാണ്.
UDF സർക്കാരിൻ്റെ കാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ കരാർ ആദായകരം.SECI യുമായി KSEB രണ്ട് കരാറുകൾ ഒപ്പിട്ടു
10 വർഷത്തിനിടെ കെ.എസ്.ഇ.ബി. ഏർപ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്കാണ് ഇപ്പോഴത്തേത്

ആരോപണം 4

Renewal purchase obligation (RPO) യുടെ മറവിലാണ് ഈ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനാണിത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടിവരും.

ഉത്തരം.

റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് എന്നത് വൈദ്യുതി വാങ്ങല്‍ അല്ല. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച അളവില്‍ റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നില്ലെങ്കില്‍ അതിന് പകരം അത്രയും യൂണിറ്റിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി വെക്കണം എന്നാണ് നിയമം. അതായത് സര്‍ട്ടിഫിക്കറ്റിന് ചെലവാക്കുന്ന തുക പിഴയാണ്. അല്ലാതെ ഒരു രൂപക്ക് വൈദ്യുതി ലഭിക്കും എന്നല്ല. വൈദ്യുതി വാങ്ങുന്നതിന് വില വേറെ നല്‍കണം. വൈദ്യുതി ലഭിക്കാതെ ഈ പിഴ നല്കുന്നതാണ് ലാഭകരമെന്ന് പറയുന്നത് വസ്തുതകളെ മറച്ചു വെക്കാനാണ്.

9. അദാനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ കാറ്റില്‍ നിന്നുള്ള വൈദ്യുത വാങ്ങുന്നതിനാണ്.

10 RPO യുട പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല, തിരമാലയില്‍നിന്നും സോളാറില്‍ നിന്നും ഉദ്പാദിപ്പിക്കുന്ന വൈദ്യതിയും ഉള്‍പ്പെടുന്നു. മാത്രമല്ല, 25 മെഗാവാട്ടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തില്‍ പെടുന്നതാണ്.

ആരോപണം 5

25 മെഗാവാട്ടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ നിന്ന് യൂണിറ്റിന് 1 രൂപയ്ക്ക് താഴെ നിരക്കില്‍ കറന്റ് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്.

ഉത്തരം.

ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ ‍ നിന്നുള്ള വൈദ്യുതിക്ക് ഒരു രൂപയേ വരുന്നുള്ളൂ എന്നത് വസ്തുതയല്ല. ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്ക് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള ബെഞ്ച്മാര്‍ക്ക് നിരക്ക് യൂണിറ്റിന് 5.95 രൂപയാണ്. അതിന് മുകളില്‍ പ്രോജക്ട് സ്പെസിഫിക്ക് താരീഫ് ആണ്. ഇന്നത്തെ നിര്‍മ്മാണച്ചലവുകള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് അഞ്ചുരൂപക്ക് മുകളിലാണ്. ദേശീയാടിസ്ഥാനത്തിലും ഇതുതന്നെയാണ് നിരക്ക്. കേരളത്തില്‍ കെ.എസ്.ഇ.ബി. നിര്‍മ്മിക്കുന്ന നിലയങ്ങളില്‍ നിന്നുള്ള വില പലപ്പോഴും ഇതിലധികമാണ്. ഇതാണ് വസ്തുതയെന്നിരിക്കേയാണ് യൂണിറ്റിന് ഒരു രൂപ നിരക്കില്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ നിന്നും വൈദ്യുതി കിട്ടും എന്ന് ആരോപിക്കുന്നത് വസ്തുതാ വിരുദ്ധമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News