
പാചകവാതക, ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം. പാചക വാതക സിലിണ്ടറിന് 10 രൂപ കുറച്ചതോടെ നിലവില്‍ സിലിണ്ടറിന്റെ വില 809 രൂപയായി. രണ്ട് മാസത്തിനിടെ 125 രൂപ വര്‍ധിപ്പിച്ച ശേഷമാണ് 10 രൂപ കുറച്ചു മോദി സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്.
ലഘു നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ച തീരുമാനം പിന്‍വലിച്ചതും തിരിച്ചടി ഭയന്നു രണ്ടാം ഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ട് മുന്നേ ആയിരുന്നു. അതേ സമയം തെരഞ്ഞെടുപ്പ് അവസാനിച്ചാല്‍ വീണ്ടും വിലവര്‍ധനവും, പലിശ നിരക്ക് കുറച്ചകൊണ്ടുള്ള തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോകും.
പാചകവാതക വില വര്‍ധനവ്, ഇന്ധന വില വര്‍ധനവ് എന്നിവ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാനുള്ള വഴികളുടെ ഭാഗമായാണ് ഇവയുടെ വിലയില്‍ കേന്ദ്രസര്‍ക്കാര്‍ നാമമാത്രമായ കുറവ് കൊണ്ടുവന്നത്. പാചക വതകത്തിന് 10രൂപയാണ് കുറച്ചത്. ഇതോടെ 819 രൂപ ആയിരുന്ന സിലിണ്ടര്‍ വില 809 രൂപയായി താഴ്ന്നു എന്നാല്‍ മാര്‍ച്ച് ഒന്നിന് സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു.
മാസാദ്യം സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും 25ന് 25 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇത്തരത്തില്‍ രണ്ട് മാസത്തിനിടെ 125 രൂപ വര്‍ധിപ്പിച്ച ശേഷമാണ് ഇപ്പോള്‍ 10 രൂപ ഇളവ് നല്‍കുന്നത്.
ഇന്ധനവിലയിലും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പെട്രോളിന് ബുധനാഴ്ച 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വില വര്‍ധന ഉണ്ടാകുമെന്ന് ഉറപ്പ്. ഓരോ തെരഞ്ഞെടുപ്പിലും ഇത് തന്നെയാണ് മോഡി സര്‍ക്കാര്‍ ചെയ്യൂന്നതും.
ഇതിന് പുറമെ ആയിരുന്നു ലഘുനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുത്തനെ കുറച്ചുകൊണ്ടുള്ള ഉത്തരവ് മാര്‍ച് 31ന് രാത്രിയില്‍ പുറത്തിറക്കിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ അസം, ബെംഗള്‍ സംസ്ഥാനങ്ങളില്‍ 1ന് രണ്ടാം ഘട്ട പോളിംഗ് ആരംഭിക്കുന്നതിന് മുന്നേ തന്നെ പലിശ നിരക്ക് കുറക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു.
നേരത്തെ തന്നെ പലിശ നിരക്ക് കുറക്കാന്‍ ആലോചിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉത്തരവ് നടപ്പാക്കേണ്ട എന്നതാണ് മോദി സര്‍ക്കാറിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് അവസാനിച്ചാല്‍ വീണ്ടും പലിശ നിരക്ക് കുറക്കാനുള്ള തീരൂമാനവുമായി കേന്ദ്രം മുന്നോട്ട് പോകും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here