പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് രാമസ്വാമി പറഞ്ഞു.
കെപിസിസി നിർവ്വാഹക സമിതി അംഗവും ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ രാമസ്വാമി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത്. എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും. തിരഞ്ഞെടുപ്പിന് ശേഷം എൽ ഡി എഫിലെ ഏത് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കണമെന്ന് തീരുമാനിക്കും.
പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. ബിജെപി ജയിക്കാതിരിക്കാൻ മത നിരപേക്ഷതയിൽ വിശ്വസിക്കുന്ന കോൺഗ്രസ് പ്രവർത്തകരുൾപ്പെടെയുള്ളവർ LDF സ്ഥാനാർത്ഥി സി പി പ്രമോദിന് വോട്ട് ചെയ്യണമെന്നും രാമസ്വാമി പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ബാഹ്യ ശക്തികളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് മലമ്പുഴയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ബി ജെ പി യെ സഹായിച്ചു.
നെൻമാറ സീറ്റ് പണം വാങ്ങിയാണ് ഘടക കക്ഷിക്ക് നൽകിയതെന്ന ആരോപണം രാമസ്വാമി ആവർത്തിച്ചു. ഏറെക്കാലം ജില്ലാ യുഡിഎഫ് ചെയർമാനായിരുന്ന എ രാമസ്വാമി പാലക്കാട് നഗരസഭ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.