നടി ആലിയ ഭട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടി ആലിയ ഭട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോ​ഗവിവരം അറിയിച്ചത്. വീട്ടിൽ ക്വാറന്റീനിലാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാർ​ഗങ്ങൾ പാലിക്കുന്നുണ്ടെന്നും താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ആലിയയുടെ കാമുകനും നടനുമായ റൺബീർ കപൂറിന് മാർച്ചിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ക്വാറന്റീനിൽ പോയ ആലിയക്ക് പരിശോധനയിൽ നെ​ഗറ്റീവായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് രൺവീർ രോ​ഗമുക്തി നേടിയത്. അതിന് പിന്നാലെയാണ് ആലിയയ്ക്ക് രോ​ഗം സ്ഥിരീകരിക്കുന്നത്.

ബോളിവുഡിൽ നിരവധി താരങ്ങളാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്നത്. ആമിർഖാൻ, ആർ മാധവൻ, കാർത്തിക് ആര്യൻ, ബൻസാലി, മനോജ് ബാജ്പേയി തുടങ്ങിയ നിരവധി പേർക്കാണ് കൊവിഡ് പോസിറ്റീവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News