എം ടി രമേശിന്‌ പിന്നാലെ പി കെ കൃഷ്‌ണദാസിനും ഇരട്ടവോട്ട്‌; മിണ്ടാട്ടമില്ലാതെ ബിജെപി

ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കാട്ടാക്കടയിലെ സ്ഥാനാർഥിയുമായ പി കെ കൃഷ്‌ണദാസിനും ഇരട്ട‌ വോട്ട്‌. കാട്ടാക്കടയിലും തലശേരിയിലുമാണ്‌ വോട്ട്‌.

കാട്ടാക്കടയിൽ 64–-ാം ബൂത്തിൽ 793–-മത്‌ വോട്ടറാണ്‌ പി കെ കൃഷ്‌ണദാസ്‌. വീട്ടുനമ്പർ 700 എ, കൈരളി എന്നാണ്‌ വിലാസം. തലശേരി മണ്ഡലത്തിൽ 79–-ാം നമ്പർ ബൂത്തിൽ 322–-മതായി ചേർത്തിട്ടുള്ള വോട്ടിന്‌ 40/65, നന്ദനം എന്ന വീട്ടുപേരാണ്‌ നൽകിയിട്ടുള്ളത്‌. രണ്ടിടത്തും രക്ഷകർത്താവിന്റെ സ്ഥാനത്ത്‌ അമ്മ പത്മിനിയുടെ പേരുണ്ട്‌. 57 വയസും രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel