
നെന്മാറ- വല്ലങ്ങി വേല വിപുലമായി നടത്താൻ സർക്കാർ അനുമതി. എംഎൽഎ കെ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ആനയെ ചമയങ്ങളോടെ എഴുന്നള്ളിച്ച് ഉത്സവം നടത്താനുള്ള അനുമതി ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ചു.
ഇതിനായി മുഖ്യമന്ത്രിക്ക് പ്രത്യേകം നിവേദനം നൽകുകയും ജില്ലാ ഭരണകൂടവുമായി ഇടപെടുകയും ചെയ്‌തിരുന്നു.
നെല്ലിക്കുളത്തിയുടെ തട്ടകത്തിലെ മക്കളുടെ പൊതുവികാരം കൂടി പരിഗണിച്ച് ഉത്സവം ആഘോഷകരമായി നടത്തുന്നതിനുള്ള ഇടപെടൽ നടത്തിയ ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായി എംഎൽഎ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here