കോട്ടയത്ത് 1115 ബൂത്തുകള്‍ നിരീക്ഷണത്തില്‍

കോട്ടയം: ജില്ലയില്‍ സെന്‍സിറ്റീവ്, ക്രിട്ടിക്കല്‍ വിഭാഗങ്ങളില്‍പെടുന്നവ ഉള്‍പ്പെടെ 1115 ബൂത്തുകള്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഇതില്‍ 1092 ബൂത്തുകളില്‍നിന്ന് വെബ് കാസ്റ്റിംഗ് ഉണ്ടാകും.

ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ മേഖലകളിലെ 23 ബൂത്തുകളില്‍ റെക്കോര്‍ഡിംഗ് സൗകര്യത്തോടെ സിസിടിവി ക്യാമറകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

ഈ ബൂത്തുകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം പരിശോധിക്കുന്നതിനായി കളക്ടറേറ്റില്‍ വിപുലമായ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. വെബ് കാസ്റ്റിംഗിന്‍റെ ട്രയല്‍ റണ്‍ നാളെ(ഏപ്രില്‍ 3) നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here