
കടലിന്റെ അടിത്തട്ടിലും ചെങ്കൊടി പാറിപ്പറക്കും. എല്‍ഡിഎഫിന് മത്സ്യത്തൊഴിലാളികളുടെ പിന്തുണ പ്രഖ്യാപിച്ച് സ്കൂബാ ഡൈവറും മത്സ്യത്തൊഴിലാളിയുമായ കുരീപ്പുഴ സ്വദേശി ഷിബു ജോസഫ് സേവ്യര്‍ വാടിയില്‍ കടലിന്റെ അടിത്തട്ടില്‍ ചെങ്കൊടി നാട്ടി.
‘ഉറപ്പാണ് എല്‍ഡിഎഫ്’ മുദ്രാവാക്യത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ബോര്‍ഡും ചെങ്കൊടിക്കൊപ്പം 25 മീറ്ററോളം ആഴത്തില്‍ സ്ഥാപിച്ചു. ദൃശ്യം ക്യാമറയില്‍ പകര്‍ത്തി.
ആഴക്കടല്‍ മത്സ്യബന്ധനം കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ മത്സ്യനയവും പ്രകടനപത്രികയിലെ ഉറപ്പും വീണ്ടും ഓര്‍മപ്പെടുത്താനാണ് ‘അണ്ടര്‍വാട്ടര്‍ ഷോ’ നടത്തിയതെന്ന് ഷിബു ജോസഫ് സേവ്യര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here