വലിയ ഭൂരിപക്ഷത്തോടെ ജയിക്കും ടീച്ചറെ ഉറപ്പാണ്, ഇനിയും വരണം ; കേരളമൊന്നടങ്കം പറയുന്നു

ഒരുപാട് ആളുകൾക്ക് താങ്ങായി നിന്ന, മഹാദുരന്തങ്ങളും പ്രളയവും മഹാമാരിയും വന്നപ്പോൾ ഒരു ജനതയ്ക്ക് കരുത്തു നൽകിയ, അന്നം മുട്ടിയപ്പോൾ വിശപ്പടക്കിയ ഒരു ഭരണസംവിധാനം ആയിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തിൽ നാം കണ്ടതും അനുഭവിച്ചതും. സമൂഹത്തിൽ പിന്നോക്കം നിന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് എല്ലാവരും ഒന്നാണെന്ന സന്ദേശം നൽകിയ ഒരു സർക്കാർ.

കോവിഡും നിപ്പയും വന്നപ്പോൾ പിന്നോട്ടു പോകാതെ മുന്നേറിയ ആരോഗ്യരംഗം. ഓൺലൈൻ ക്ലാസുകൾ വഴി കുട്ടികളുടെ പഠിപ്പും മുടക്കിയില്ല. അങ്ങനെ അങ്ങനെ മലയാളികൾക്ക് എല്ലാമെല്ലാമായ ഒരു സർക്കാർ. എൽഡിഎഫ് സർക്കാർ.

അങ്ങനെയുള്ള ഇടതു സർക്കാരിന്‍റെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിന്ന, ആരോഗ്യരംഗത്തിന്‌ ലോകമൊട്ടാകെ പ്രശസ്തി നേടിക്കാെടുത്ത, അതിന് ചുക്കാൻ പിടിച്ച കേരളത്തിന്റെ സ്വന്തം ശൈലജ ടീച്ചറെയും മലയാളികൾ നെഞ്ചോട് ചേർത്ത് അഞ്ച് വർഷങ്ങൾ ആയിരുന്നു കടന്നുപോയത്.

അംഗവൈകല്യമുള്ളവർക്കും മാനസിക വൈകല്യമുള്ളവർക്കും സമൂഹത്തിൽ ഒറ്റപ്പെട്ടവർക്കും മുഖം നോക്കാതെ കരുതൽ ഏകിയ കേരളത്തിന്റെ സ്വന്തം ശൈലജ ടീച്ചർ.

ടീച്ചർ നൽകിയ കരുതലും സഹായവും ജനം തിരിച്ചറിയുക തന്നെ ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം ഏറെ സന്തോഷത്തോടെ ടീച്ചർ തന്നെ ഫേസ്ബുക്കിൽ പങ്കുവെക്കുകയുണ്ടായി. അത് ഇങ്ങനെ ആയിരുന്നു….

“ചില മനുഷ്യരുടെ സ്‌നേഹത്തിന് മുന്നില് കണ്ണുനിറയുന്ന സന്ദര്ഭങ്ങളുണ്ട്. പടിയൂർ തിരൂരിലെ പരിപാടിയില് വെച്ചാണ് ഇവിടെയുള്ള കാര് ചൂണ്ടി കാറില് ഒരാളുണ്ട് ടീച്ചറെ കാണാന് വന്നതാണ് അവര്ക്ക് നടക്കാന് വയ്യ എന്ന് പറഞ്ഞത്. ഒരു കൈ കൊന്നപ്പൂവുമായി കാറില് ഇരിക്കുന്ന ശാരദയെ കണ്ടപ്പോള് സന്തോഷം തോന്നി. അടുത്തു പോയി സംസാരിച്ചു. ഷുഗര് കൂടിയത് കാരണം ശാരദയുടെ ഒരു കാല് മുറിച്ചു കളഞ്ഞു എങ്കിലും തളരാതെ ആവേശത്തോടെ വന്നതാണ്. സ്നേഹത്തോടെയുള്ള ശാരദയുടെ വാക്കുകള് വലിയൊരു ഊര്ജ്ജം തന്നെയാണ്. ‘വലിയ ഭൂരിപക്ഷത്തോടെ ജയിക്കും ടീച്ചറെ ഉറപ്പാണ്. ഇനിയും വരണം”

സത്യത്തിൽ നാം ഓരോരുത്തരുടെയും പ്രതിനിധിയാണ് ശാരദ എന്ന ഈ വീട്ടമ്മ. കാരണം വിവിധ പദ്ധതികളിലൂടെ നാമോരോരുത്തരും സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ ആയിട്ടുണ്ട്.

കാലു വയ്യാത്ത, മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന, രോഗശയ്യയിൽ കിടക്കുന്ന, പകർച്ചവ്യാധികൾ മൂലം ദുരിതമനുഭവിക്കുന്നവരിൽ ഒരുപക്ഷേ നമ്മളും ഉൾപ്പെട്ടിട്ടുണ്ടാവാം.
നടക്കാനാവാത്ത അവസ്ഥയിലും ശാരദ എന്ന വീട്ടമ്മ ആവേശത്തോടെ ശൈലജ ടീച്ചറെ കാണാൻ എത്തിയെങ്കിൽ, ജനങ്ങൾക്ക് ഇടതുപക്ഷ സർക്കാരിനോടുള്ള സ്നേഹവും നന്ദിയും എത്രത്തോളമുണ്ടെന്ന് അത് തെളിയിക്കുന്നു.  അതെ, കേരള ജനത ഒന്നടങ്കം പറയുന്നു. ഉറപ്പാണ് തുടർഭരണം ഉറപ്പാണ് എൽഡിഎഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News