തൃത്താലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം

തൃത്താലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കലാകാരന്‍മാര്‍ ഒത്തൊരുമിച്ച് വാദ്യമേളമൊരുക്കിയത്.

അണിനിരന്നത് നൂറോളം വാദ്യ കലാകാരന്‍മാര്‍. ഇടതുപക്ഷത്തിന്‍റെ വിജയത്തിനായി ഹൃദയം കൊണ്ട് അവര്‍ കൊട്ടിക്കയറി.

ലിംക ബുക് ഓഫ് റെക്കോര്‍ഡിനുടമയായ പെരിങ്ങോട് ചന്ദ്രന്‍റെ പ്രാമാണിത്വത്തിലാണ് കൂറ്റനാട് ബസ് സ്റ്റാന്‍റില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ വിജയത്തിനായി വാദ്യസമര്‍പ്പണം നടത്തിയത്. തൃത്താലയില്‍ എംബി രാജേഷിന്‍റെ വിജയമുറപ്പിക്കേണ്ടത് കലാകാരന്‍മാരുടെ ഉത്തരവാദിത്തമാണെന്ന് പെരിങ്ങോട് ചന്ദ്രന്‍ പറഞ്ഞു.

20 വയസ്സു മുതല്‍ 60 വയസ്സു വരെയുള്ള കലാകാരന്‍മാരാണ് രണ്ടരമണിക്കൂര്‍ തൃത്താലപ്പൂരമെന്ന പേരില്‍ വാദ്യമേളമൊരുക്കിയത്. താളപ്പെരുക്കത്തിനൊപ്പം ചിത്രകാരന്‍ ബസന്ത് എംബി രാജേഷിന്‍റെ പ്രചരണാര്‍ത്ഥം ചിത്രമൊരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News