വാക്കുപാലിച്ച്‌​ ആനന്ദ്​ മഹീന്ദ്ര; താക്കൂറിന്‍റെയും നടരാജന്‍റെയും യാത്രകള്‍ ഇനി ഥാറില്‍

ഇന്ത്യന്‍ ക്രിക്കറ്റ്​ ടീമിലെ മുന്‍നിര ബൗളര്‍മാരായ ഷര്‍ദുല്‍ താക്കൂറിനും നടരാജനും മഹീന്ദ്ര ഥാര്‍ സമ്മാനിച്ച്‌​ ആനന്ദ്​ മഹീന്ദ്ര. കഴിഞ്ഞദിവസം വാഹനം ഏറ്റുവാങ്ങിയതിന്‍റെ ചിത്രങ്ങള്‍ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഈ വര്‍ഷം ആദ്യം നടന്ന ആസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്ബരയില്‍ അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചതിനാണ്​ ആറ്​ താരങ്ങള്‍ക്ക്​ ഓഫ്​റോഡര്‍ സമ്മാനിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തീരുമാനിച്ചത്​. നടരാജന്‍, താക്കൂര്‍ എന്നിവരെ കൂടാതെ മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ശുഭ്​ന്‍ ഗില്‍, നവദീപ് സൈനി എന്നിവര്‍ക്കും ഥാര്‍ സമ്മാനിക്കും. 1988ന് ശേഷം ആസ്ട്രേലിയയില്‍ ആദ്യമായാണ്​ ഇന്ത്യ ടെസ്റ്റ് പരമ്ബര നേടുന്നത്​. 2-1നാണ്​ പരമ്ബര കൈപിടിയിലൊതുക്കിയത്​.

ചുവപ്പ് നിറത്തിലുള്ള വാഹനമാണ്​ നടരാജന്​ ലഭിച്ചത്​. ‘ഇന്ത്യക്കായി ക്രിക്കറ്റ് കളിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്​. എന്‍റെ ഉയര്‍ച്ചകള്‍ അസാധാരണമായ വഴികളിലൂടെയായിരുന്നു. അതിനിടയില്‍ എനിക്ക് ലഭിച്ച സ്നേഹവും മമതയും എന്നെ അതിശയിപ്പിച്ചു. മഹത്​ വ്യക്​തികളില്‍നിന്നുള്ള പിന്തുണയും പ്രോത്സാഹനവുമെല്ലാം എന്നെ അസാധ്യമായത് എത്തിപ്പിടിക്കാനും അതിനുള്ള വഴികള്‍ കണ്ടെത്താനും സഹായിക്കുന്നു. മനോഹരമായ മഹീന്ദ്ര ഥാര്‍ ഇന്ന്​ ഞാന്‍ വീട്ടിലേക്ക്​ ഒാടിച്ചപോകു​േമ്ബാള്‍, എന്‍റെ വഴികള്‍ തിരിച്ചറിഞ്ഞതിനും അഭിനന്ദനത്തിനും ആനന്ദ്​ മഹീന്ദ്രയോട് അതിയായ നന്ദിയുണ്ട്’ -നടരാജന്‍ വാഹനത്തിന്‍റെ ചിത്രം പങ്കുവെച്ച്‌​ ട്വീറ്റ്​ ചെയ്​തു.

ഗ്രേ നിറത്തിലുള്ള ഥാറാണ്​ ഷര്‍ദുല്‍ താക്കൂറിന്​ ലഭിച്ചത്​. ‘പുതിയ മഹീന്ദ്ര ഥാര്‍ എത്തി !! തികച്ചും വന്യമായ വാഹനമാണ്​ മഹീന്ദ്ര റൈസ്​ നിര്‍മിച്ചിരിക്കുന്നത്​. ഈ എസ്​.യു.വി ഓടിക്കുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ആസ്‌ട്രേലിയന്‍ പര്യടനത്തിലെ ഞങ്ങളുടെ സംഭാവനകളെ അംഗീകരിച്ചതിന് വീണ്ടും നന്ദി’ -താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here