ഇഡിക്കെതിരെ സന്ദീപ് നായര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി

മുഖ്യമന്ത്രിക്കും ,സ്പീക്കർക്കും എതിരെ മൊഴി നൽകാൻ ED ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന് സന്ദീപ് നായർ. കസ്റ്റഡിയിലും ,ജയിലിലും വെച്ച് മൊഴി നൽകാൻ നിർബന്ധിച്ചു. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് ED ഉദ്യോഗസ്ഥർക്ക് എതിരെ നിർണ്ണായകമായ വെളിപ്പെടുത്തൽ ഉണ്ടായത്

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഉന്നതരുടെ പേര് പറയാൻ സമ്മർദ്ധം ചെലുത്തുന്നു എന്ന് കോടതിക്ക് രേഖ മൂലം എഴുതി നൽകിയതിന് പിന്നാലെയാണ് സമാനമായ മൊഴി സ്വർണ്ണക്കടത്ത് കേസിലെ പ്രതി  സന്ദീപ് നായർ ആവർത്തിച്ചത്. മുഖ്യമന്ത്രി ,സ്പീക്കർ ,മന്ത്രി കെ.ടി ജലീൽ , ബിനീഷ് കോടിയേരി എന്നിവരുടെ പേരുകൾ മൊഴിയായി എഴുതി നൽകാൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ നിർബന്ധിച്ചു . എന്നാൽ ഇതിന് താൻ വിസമ്മതിച്ചതോടെ കസ്റ്റഡിയിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് സന്ദീപ് മൊഴി നൽകിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ ആണ് സന്ദീപ് ഇ കാര്യം വെളിപ്പെടുത്തിയത്.

ക്രൈം ബ്രാഞ്ച്  ആലപ്പുഴ യൂണിലെ ഉദ്യോഗസ്ഥർ ആണ് സന്ദീപിൽ നിന്ന് മൊഴി എടുത്തത് . മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തന്നെ ED നിർബന്ധിച്ചു എന്ന സ്വപ്നയുടെ പരാതിയിൽ മുൻപ് ഒരു കേസെടുത്തിരുന്നു. EDക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിന്  പിന്നാലെയാണ് ക്രൈംബ്രാഞ്ച് സന്ദീപിൻ്റെ മൊഴി രേഖപ്പെടുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here