മഹാരാഷ്ട്രയിൽ വീണ്ടും റെക്കോർഡ് വർധനവ്; ആരോഗ്യമേഖല പ്രതിസന്ധിയിലാകുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാത്തത് സംസ്ഥാനത്തെ വീണ്ടുമൊരു സാമ്പത്തിക ദുരിതത്തിലേക്ക് നയിക്കുന്ന ആശങ്ക കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

എന്നിരുന്നാലും ഇനിയും സ്ഥിതി വഷളാകുകയാണെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ലോക്ക് ഡൌൺ പ്രഖ്യാപിക്കേണ്ടി വരുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കൊവിഡ് തടയുന്നതിന് അടുത്ത ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു.

കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അടുത്ത 15-20 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധിയാകും നേരിടുകയെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 8.30 ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ.

രോഗവ്യാപനം രൂക്ഷമാകുന്നതോടെ കിടക്കകളുടെ അഭാവം മാത്രമല്ല ആരോഗ്യ പ്രവർത്തകരുടെയും കുറവ് ഈ മേഖലയെ വിപരീതമായി ബാധിക്കുമെന്ന് ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. ജനുവരിയിൽ ഒരു ദിവസം 350 രോഗികളുണ്ടായിരുന്നപ്പോഴാണ് മുംബൈയിൽ ഇപ്പോൾ 8,500 ആയി ഉയർന്നിരിക്കുന്നത്.

മഹാരാഷ്ട്രയിൽ ഇന്ന് 47,827 പുതിയ കോവിഡ് കേസുകളും 202 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 29,04,076 ആയി ഉയർന്നു.

മുംബൈ നഗരത്തിൽ പുതിയ കോവിഡ്_19 കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തി. 8,832 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിൽ ആകെ കേസുകൾ 4,32,192 ആയി ഉയർന്നു. 5352 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു.

ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,61,043 ആയി ഉയർന്നു. 20 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 11,724 ആയി രേഖപ്പെടുത്തി നിലവിൽ 58,455 പേരാണ് ചികിത്സയിൽ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News