അഞ്ച് വർഷം കഴിയുമ്പോൾ പരമദരിദ്രകുടുംബങ്ങൾ ഒന്നുമില്ലാത്ത നാടായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

കേരളത്തിൽ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്ന് തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ് LDF സർക്കാർ ഇത് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘മതനിരപേക്ഷതയും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനങ്ങൾ രാജ്യത്ത് ഉയർന്നു വരുന്നുണ്ട്
അത്തരം പ്രസ്ഥാനങ്ങൾ ഇടതുപക്ഷത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വർഗീയതയോട് വിട്ടു വിഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചാലേ മതനിരപേക്ഷത സംരക്ഷിക്കാനാവൂ. നിർഭാഗ്യവശാൽ രാജ്യത്ത് കോൺഗ്രസ് പാർട്ടി വർഗീയതയോട് സമരസപ്പെടുന്ന നിലപാടാണ് സ്വീകരിക്കുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിന്‍റെ വർഗീയതക്കൊപ്പം നിൽക്കുന്ന കോൺഗ്രസിനെയാണ് നാം പലപ്പോഴും കണ്ടത്. പോണ്ടിച്ചേരിയിലടക്കം അവസാനം കോൺഗ്രസ് പ്രധാനികൾ ബിജെപിയായി, കേരളത്തിൽ ശക്തമായി ബിജെപിയെ പ്രതിരോധിച്ചിട്ടുള്ളത് ഇടത്പക്ഷമാണ്. കുപ്രസിദ്ധമായ കോലീബി സഖ്യത്തിന് തുടക്കം കുറിച്ച മണ്ണാണ് വടകരയും ബേപ്പൂരും. ജനങ്ങൾക്ക് ഒരു കരുത്തുണ്ട്. അവസരവാദത്തിന് രണ്ട് മണ്ണും ശക്തമായ തിരിച്ചടി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് സഹായിച്ചുവെന്നും നേമം മണ്ഡലത്തിൽ രാജഗോപാൽ ജയിച്ചത് അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണെന്നും ഇത് രാജഗോപാൽ തുറന്ന് പറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ് LDF സർക്കാർ ഇത് പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിൽ ഒരു താൽക്കാലിക വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും നാടിൻ്റെ സൽപ്പാരമ്പര്യത്തെ തകർക്കാൻ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും അവസാനം വലിയ നുണകൾ പടച്ചുവിടാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അഞ്ച് വർഷം കഴിയുമ്പോൾ പരമദരിദ്രകുടുംബങ്ങൾ ഒന്നുമില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News