‘കേരളത്തിന്‍റെ ദു:ഖങ്ങളെ പിൻതുടർന്ന, ധീരനായ, മഹാനായ ഭരണാധികാരിയാണ് പിണറായി വിജയൻ’: ‍വെെറലായി കവി എസ് ജോസഫിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

ചിരിക്കാറില്ല, കര്‍ക്കശക്കാരന്‍, അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പ്രതിപക്ഷം പടച്ചുവിടുന്ന ആരോപണങ്ങളില്‍ ചിലതാണ്. എന്നാല്‍ കൊച്ചുകുട്ടികള്‍ പോലും സ്നേഹത്തോടെ സഖാവെന്നും അപ്പൂപ്പാ.. എന്നും വിളക്കുന്ന എത്രയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നാം കാണുന്നതാണ്.. പിണറായി വിജയനെന്ന മുഖ്യമന്ത്രി കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരു പോലെ സ്വീകാര്യനായ നേതാവാണെന്നതാണ് യാഥാര്‍ത്ഥ്യം.

അത്തരം ആരോപണങ്ങള്‍ക്ക് കവി എസ് ജോസഫ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

‘കേരളത്തിന്റെ ദു:ഖങ്ങളെ പിൻതുടർന്ന, ധീരനായ, മഹാനായ ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണക്കാലത്തും വെള്ളപ്പൊക്ക കാലത്തും അദ്ദേഹത്തിന്റെ ഗൗരവമുള്ള വാക്കുകൾ എന്റെ ആത്മാവിനെ താങ്ങി നിർത്തി. ഒരാളെയല്ല എല്ലാവരേയും ആ വാക്കുകൾ സാന്ത്വനിപ്പിച്ചു. അതിൽപ്പരം മറ്റെന്ത് ?’-
എസ് ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഇടതുപക്ഷം ഇല്ലാതാവുന്നതു ശരിയല്ല. ഫാസിസ്റ്റുകൾക്ക് ഒരു പരിച ഇപ്പോഴും ഇനിയുള്ള കാലത്തും ഇതുമാത്രമാണ്. മാത്രമല്ല ഒരു ഫിലോസഫിയുമില്ലാത്തവർ ഭരണകർത്താക്കൾ ആകുന്നതിൽ അർത്ഥവുമില്ല.

കർക്കശക്കാരനാണ് ബഹു. മുഖ്യമന്ത്രി എന്ന് ആളുകൾ പറയുന്നു. ചിരിക്കുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. വെറുതേ ചിരിക്കുന്നവർ സൂത്രക്കാരായ കോമാളികളാണ്. അവർ വെറുതേ ചിരിപ്പിച്ചുകൊണ്ടിരിക്കും. കാണികൾ മരിച്ചു കൊണ്ടിരിക്കും.

പക്ഷേ ദു:ഖത്തിന് പിന്നാലെ പോകുന്നവരാണ് ശരിക്കുള്ള കവികൾ എന്ന് കാളിദാസനും ബ്രഹ്തും പറയുന്നു. കേരളത്തിന്റെ ദു:ഖങ്ങളെ പിൻതുടർന്ന, ധീരനായ, മഹാനായ ഭരണാധികാരിയാണ് ശ്രീ. പിണറായി വിജയൻ എന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. കൊറോണക്കാലത്തും വെള്ളപ്പൊക്ക കാലത്തും അദ്ദേഹത്തിന്റെ ഗൗരവമുള്ള വാക്കുകൾ എന്റെ ആത്മാവിനെ താങ്ങി നിർത്തി. ഒരാളെയല്ല എല്ലാവരേയും ആ വാക്കുകൾ സാന്ത്വനിപ്പിച്ചു. അതിൽപ്പരം മറ്റെന്ത് ?

ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഇടതുപക്ഷം ഇല്ലാതാവുന്നതു ശരിയല്ല. ഫാസിസ്റ്റുകൾക്ക് എതിരേ ഒരു പരിച ഇപ്പോഴും ഇനിയുള്ള കാലത്തും…

Posted by S Joseph on Friday, 2 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News