രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 47827 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 202 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഒമ്പതിനായിരത്തോളം കേസുകളും മുംബൈയിൽ എട്ടായിയിരത്തോളം കേസുകളും സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കർണാടകയിൽ 4991 പേർക്കും ദില്ലിയിൽ 3594 പേർക്കും പേർക്കും തമിഴ്നാട്ടിൽ 3290 പേർക്കും രോഗം സ്ഥിരീകരിച്ചു.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹരാഷ്ട്രയിൽ നിലവിലുള്ള കർഫ്യൂ തുടരും. രാത്രി 8 മുതൽ രാവിലെ 7 വരെയാണ് കർഫ്യൂ. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള മൂന്നാം ഘട്ട വാക്‌സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുന്നു. രാജ്യത്ത് ഇതുവരെ ഏഴു കോടിയിലേറെ പേർ കൊവിഡ് വാക്‌സിൻ സ്ഥിരീച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News