കേരളം ബൂത്തിലെത്താന്‍ രണ്ടുനാള്‍; പരസ്യപ്രചാരണം നാളെ അവസാനിക്കും; കൊട്ടിക്കലാശത്തിന് കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടികലാശത്തിൽ കർശനനിയന്ത്രണമുള്ളതിനാൽ അവസാന ദിവസം ഗംഭീരമാക്കാൻ പുതിയ പരിപാടികളുമായി മുന്നണികൾ രംഗത്തുണ്ട്. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നാളെ വൈകുന്നേരം അഞ്ച് മണിയോടെ ഒരുമാസം നീണ്ട് നിന്ന പരസ്യപ്രചരണങ്ങൾ അവസാനിക്കും. തുടർന്നുള്ള സമയങ്ങളിൽ നിശബ്ദപ്രചരണത്തിന്‍റേയും വിജയപ്രതീക്ഷയോടെയുള്ള കണക്കുകള്‍ കൂട്ടിക്കിഴിക്കലിന്‍റെയും തിരക്കിലായിരിക്കും മുന്നണികൾ.

കൊവിഡിനേയും കൊടും വെയില്ലിനേയും അവഗണിച്ച് നാടും നഗരവും ഇളക്കിമറിച്ചാണ് മുന്നണികള്‍ പ്രചരണം രംഗത്തുള്ളത്. കൊട്ടികലാശത്തിൽ കർശനനിയന്ത്രണമുള്ളതിനാൽ അവസാന ദിവസം ഗംഭീരമാക്കാൻ പുതിയ പരിപാടികലാണ് പ്ലാൻ ചെയ്യുന്നത്.

മാത്രമല്ല ഇനിയുള്ള മണിക്കൂറുകൾ കൂടുതൽ നേതാക്കളെ മണ്ഡലത്തിലേക്കെത്തിച്ച് പതിനെട്ടടവും പയറ്റി വോട്ട് തേടുന്നതിനുള്ള തിരക്കിലാണ് സ്ഥാനാർത്ഥിമാരും പ്രവർത്തകരും. ആഘോഷങ്ങൾ ഒന്നുമില്ലെങ്കിലും അവസാന ദിനം കൊ‍ഴുപ്പിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ കമ്മീഷന്‍റെ കർശന നിർദ്ദേശമുണ്ട്.

മൂന്ന് മുന്നണികളും വിജയം പ്രതീക്ഷിക്കുന്നെങ്കിലും സംസ്ഥാനത്ത് ഇടത് തരംഗം തന്നെയാണെന്നാണ് വിലയിരുത്തൽ. കൃത്യസമയത്തുള്ള സ്ഥാനാർത്ഥി നിർണയവും പക്യതയോടെയുള്ള പ്രവർത്തന ശൈലിയും കേരളത്തിൽ ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാക്കി.

എന്നാൽ സ്ഥാനാർത്ഥി നിർണയത്തിലെ താളപി‍‍ഴകളും പിണങ്ങിപോക്കും മൊട്ടയടിക്കലും യുഡിഎഫ് പാളയത്തിൽ വിള്ളലുണ്ടാക്കി. വിവാദങ്ങളുടെ പെരുമഴപെയ്യിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ ചീറ്റിയതോടെ ആ പ്രതീക്ഷയും യുഡി എഫിന് നഷ്ടമായി.

ആൾബലമില്ലാതെ പണമിറക്കി സബരിമല പറഞ്ഞ് പ്രചരണരംഗത്തുള്ള എൻ ഡി എയ്ക്ക എത്രമാത്രം വോട്ട് പിടിക്കാനാകുമെന്ന് കണ്ടറിയിണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News