വെള്ളിത്തളികയില്‍ ബിജെപിക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ല, വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ ക‍ഴിയുന്ന മണ്ണല്ല കേരളം; മുഖ്യമന്ത്രി

വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ ക‍ഴിയുന്ന മണ്ണല്ല കേരളമെന്നും വെള്ളിത്തളികയില്‍ ബിജെപിയ്ക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഡിഎഫ് ബിജെപി നേതാക്കൾ കേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം ഉണ്ടാക്കുന്നു.ഏതെങ്കിലും സീറ്റിൽ ഉറപ്പായി ജയിക്കും എന്ന് പറയാൻ ബിജെപിക്ക് ഒരു സീറ്റില്ല. യുഡിഎഫ് സഹായിച്ചത് കൊണ്ടാണ് ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുടങ്ങാനായത്. നേരത്തേ കിട്ടിയ വോട്ട് പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല.പ്രധാനമന്ത്രി വന്നിട്ടും കാര്യമില്ല.

കോണ്‍ഗ്രസിനും ബിജെപിക്കും വളരാൻ പറ്റുന്ന മണ്ണല്ല കേരളം.വർഗീയത ഇളക്കി വിടാനുള്ള ബിജെപി നീക്കം നടക്കില്ല.ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധംകാരണമാണ് ബിജെപിക്ക് വളരാൻ പറ്റാത്തത്.കേന്ദ്രം സംസ്ഥാനത്തെ സഹായിച്ചില്ല. പലപ്പോഴും തുരങ്കം വെച്ചു. വർഗീയതക്ക് കേരളം കീഴ്പ്പെടില്ല. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം എന്നാണ് സംഘപരിവാർ ചിന്തിച്ചത്.

പ്രധാനമന്ത്രി കേരളത്തെ സോമാലിയയോട് ഉപമിച്ചു.നമ്മുടെ നാടിനെ ഇകഴ്ത്തിക്കാണിക്കുന്നു.പ്രളയകാലം ഓർക്കണം. രക്ഷാപ്രവർത്തനത്തിന്റെ ബില്ല് നൽകിയ അനുഭവം ഉണ്ട്.കേന്ദ്രം അരി നൽകിയില്ല എന്ന്അവകാശപ്പെട്ടു.ആ അരിക്കും കണക്ക് പറഞ്ഞ് പണം വാങ്ങി. കേരളത്തെ സഹായിക്കാൻ വന്ന രാജ്യങ്ങളെ അതിന് അനുവദിച്ചില്ല. ഇപ്പോൾവന്ന് പ്രസംഗിക്കുന്നവർ അന്ന് ചെയ്ത കാര്യങ്ങൾ ജനംമറക്കില്ല.

കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളെപോലെയാണ്. ബിജെപിക്ക് കാഴച വെക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാം എന്ന് യുഡിഎഫ് കണക്ക് കൂട്ടണ്ട. കേരളം ശക്തമായി മറുപടി നൽകും.എല്‍ഡിഎഫ് എന്ത് ചെയ്തുഎന്ന് നാടിനറിയാം.
പ്രതിപക്ഷ നേതാവിന് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വൈദ്യുതമേഖലയെ സ്വകാര്യവൽകരിച്ചത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കോവിഡിന്‍റെ എണ്ണം വർദ്ധിക്കുന്ന പ്രവണത കാണുന്നു.മറ്റ് സംസ്ഥാനങ്ങളിലെ രണ്ടാം തരംഗം മുന്നറിയിപ്പായി എടുക്കണം. പൊതുസ്ഥലങ്ങളിൽ തിരക്ക് വർദ്ധിക്കുന്നു.ജാഗ്രത പാലിക്കണം.സ്വയം വളണ്ടിയർമാരായി മാറണം.വാക്സിനേഷൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം. വാക്സിനേഷന്റെ വേഗം വർദ്ധിപ്പിക്കും.തിരഞ്ഞെടുപ്പ്, വിശേഷ ദിവസങ്ങൾ വരുന്നുവെന്നും കോവിഡ് നമ്മുടെ കൂടെയുണ്ട്എന്ന ബോധം വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News