കേരളത്തിന്‍റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹം ; മുഖ്യമന്ത്രി

കേരളത്തിന്റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ആ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇടതുപക്ഷത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യരുടെ നാടാണ് മട്ടന്നൂരും, തലശ്ശേരിയും, വടകരയും. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആ അടുപ്പം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നു.

മട്ടന്നൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ കെ ശൈലജ ടീച്ചറുടെയും, തലശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയായ എ എന്‍ ഷംസീറിന്റെയും, വടകര സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രന്റെയും വിജയത്തിനായ് ജനങ്ങള്‍ അണിനിരക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇടതുപക്ഷത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യരുടെ നാടാണ് മട്ടന്നൂരും, തലശ്ശേരിയും, വടകരയും. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആ അടുപ്പം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നു. കേരളത്തിന്റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹം. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ആ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞിരിക്കുന്നു. മട്ടന്നൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ കെ ശൈലജ ടീച്ചറുടെയും, തലശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയായ എ എന്‍ ഷംസീറിന്റെയും, വടകര സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രന്റെയും വിജയത്തിനായ് ജനങ്ങള്‍ അണിനിരക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News