‘പെണ്‍പത്രിക’ മാനിഫെസ്റ്റോ റൈഡുമായി യുവതികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യത്യസ്ത മാതൃകയുമായി കണ്ണൂര്‍ ജില്ലയിലെ മൂന്ന് യുവതികള്‍. ജില്ലയുടെ വിവിധ മേഖലകളില്‍ ബുള്ളറ്റില്‍ യാത്രചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിയയിലെ സ്ത്രീപക്ഷ നിലപാടുകള്‍ പ്രചാരണം നല്‍കുകയെന്നതാണ് ബുള്ളറ്റ് യാത്രയിലൂടെ ഇവര്‍ ലക്ഷ്യംവയ്ക്കുന്നത്.

May be an image of 4 people, people standing, motorcycle and road

പ്രകടനപത്രികയില്‍ നിരവധി സ്ത്രീപക്ഷ വികസന കാ‍ഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചത് ഇടതുപക്ഷ പ്രകടനപത്രികയാണെന്നും. പ്രകടന പത്രികയോടുള്ള പൊതുജനങ്ങളുടെ സമീപനം മാറ്റുന്നതായിരുന്നു ക‍ഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണം. നടപ്പിലാക്കാന്‍ ക‍ഴിയുന്ന തുടര്‍ച്ചയുള്ള വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് പുതിയ പത്രികയിലും മുന്നോട്ടുവച്ചിട്ടുണ്ട്.


അഞ്ജലി സന്തോഷ് (എം വി ആർആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി), അശ്വതി സന്തോഷ് (All india Rider),
നവീന ടി വി (വിദ്യാർത്ഥിനി) എന്നിവരാണ് ബുള്ളറ്റ് റൈഡ് നടത്തുന്നത്.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമാക്കുമെന്ന ഉറപ്പിലൂടെ, വീട്ടമ്മമാരുടെ സേവനത്തിന് പെൻഷൻ നൽകുമെന്ന വാക്കിലൂടെ, സ്മാർട്ട്‌ കിച്ചണുകൾ സാധ്യമാക്കുമെന്ന കാഴ്ചപ്പാടിലൂടെ, ഇടതുപക്ഷം ഉറപ്പാക്കുന്ന സമഗ്ര സാമൂഹിക വികാസത്തെ ജനങ്ങളിലേക്കെത്തിക്കാനാണ് ഇവരുടെ ബുള്ളറ്റ് യാത്ര, ഇടതുപക്ഷ പ്രകടനപത്രികയുടെ സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ച് സമൂഹത്തോട് സംവദിക്കുകയാണ് ഈ നാൽവർസംഘം… മാനിഫെസ്റ്റോ റെെയിഡിലൂടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News