സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായത് ; നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി. പ്രതിസന്ധി കാലത്ത് കേന്ദ്രം കേരളത്തോട് കാണിച്ച വിവേചനം അക്കമിട്ട് നിരത്തിയായിരുന്നു മറുപടി. സര്‍ക്കാരിനെതിരായ തെളിവുകള്‍ പുറത്ത് വിടാന്‍ പ്രതിപക്ഷ നേതാവിനെയും മുഖ്യമന്ത്രി വെല്ലുവിളിച്ചു.

കേരള വികസനത്തിന് ബിജെപിയെ വിജയിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളുടെ കാതല്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടിയ വിവേചനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. പ്രളയകാലത്ത് നല്‍കിയ അരിക്ക് കേന്ദ്രം പണം വാങ്ങി, രക്ഷാ പ്രവര്‍ത്തനത്തിന് കൂലി വാങ്ങി, വിദേശ സഹായം മുടക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മോദിയുടെ പഴയ സൊമാലിയ പരാമര്‍ശവും പിണറായി ഓര്‍മ്മപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ശരണം വിളിക്ക് മറുപടി ഇങ്ങനെ. കെഎസ്ഇബി അഴിമതി ആരോപണം മുഖ്യമന്ത്രി തള്ളി. വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലിന് ചെന്നിത്തലയെ പിണറായി വെല്ലുവിളിച്ചു. തെരഞ്ഞടുപ്പ് വിജയിക്കാമെന്ന് പ്രതീക്ഷിക്കുന്ന ബിജെപിക്കും കോണ്‍ഗ്രസിനും മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നില്ല.

യുഡിഎഫിനെ വിജയിപ്പിക്കാന്‍ മുഴുവന്‍ ലീഗ് അണികളും ഒപ്പമുണ്ടെന്ന് ലീഗ് നേതൃത്വം കരുതരുത്. രാഹുലിന്റെ റോഡ് ഷോയില്‍ പാര്‍ട്ടി കൊടി മടക്കി വയ്‌ക്കേണ്ടി വന്ന സംഭവം ലീഗ് നേതൃത്വം പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News