
കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വാര്‍ത്താ സമ്മേളനത്തില്‍ പണിത വീടുകളുടെ കണക്കു പറയാന്‍ ഹസനായില്ല. എത്ര വീട് പണിതെന്ന് തന്റെ കൈയ്യില്‍ കണക്കില്ലെന്ന് ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ഞൂറില്‍ കൂടുതല്‍ വീട് നല്‍കിയെന്നാണ് വിവരം. എത്രയാണെന്ന് പൂര്‍ണ വിവരം തനിക്കറിയില്ലെന്നും ഹസന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഹസന് മറുപടിപറയാനായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here