പൗരത്വനിയമം ലീഗും കുഞ്ഞാലിക്കുട്ടിയും സമുദായത്തിൻറെ ഒറ്റുകാർ: നാഷണൽ യൂത്ത് ലീഗ്

ബ്രിട്ടീഷുകാർക്ക് രാജ്യത്ത് ഒറ്റുകൊടുത്ത ചേക്കുട്ടി പോലീസിൻറെ പിന്മുറക്കാരാണ് നാലു വോട്ടിനും അധികാരത്തിനുവേണ്ടി പൗരത്വ നിയമത്തെ അനുകൂലിച്ച് സമുദായത്തെ ഒറ്റുകൊടുക്കുന്ന കുഞ്ഞാലിക്കുട്ടിയും ലീഗും എന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു.

ബിജെപി വോട്ട് വാങ്ങി പൗരത്വനിയമത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കാമെന്ന് മുസ്ലിംലഗ് ആർഎസ്എസിന് ഉറപ്പു നൽകിയിരിക്കുന്നു.

മുസ്ലിം ലീഗ് എംഎൽഎ കെഎൻഎ ഖാദർൻറെ പ്രസ്താവനയെ ലീഗോ യുഡിഎഫ് തള്ളിപറയാത്തത് കോലീബി സഖ്യത്തിനു തെളിവാണ്.

കോലിബീ സഖ്യം രൂപീകരിച്ച മുന്നോട്ടുപോകുന്ന യുഡിഎഫ് പരാജയപ്പെടുകയും ബിജെപി കഴിഞ്ഞ തവണ നേടിയ വോട്ട് കുറയുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് ആണിത്.

കേരളത്തിൻറെ മതേതരത്വവും ജനാധിപത്യവും സംരക്ഷിച്ചു വികസന തുടർച്ച ഉണ്ടാകാൻ എല്ലാ യുവജനങ്ങളും ഒറ്റക്കെട്ടായി ഇടതുമുന്നണിയുടെ വിജയത്തിന്ന് രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here