ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ട് ; കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബു

ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ പി എം സുരേഷ് ബാബു. 2016 ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ തന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതാണെന്നും സുരേഷ് ബാബു വ്യക്തമാക്കി.

ബിജെപിക്ക് വോട്ട് ചെയ്താല്‍ തെറ്റില്ല എന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് എന്നും സുരേഷ് ബാബു വ്യക്തമാക്കി.

കോണ്‍ഗ്രസിനെ വിശ്വസിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളോട് കാട്ടുന്ന വഞ്ചനയാണ് ഇതെന്നും സുരേഷ് ബാബു പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here