കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളെപോലെയാണ് ; മുഖ്യമന്ത്രി

കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളെപോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് കാഴച വെക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാം എന്ന് യുഡിഎഫ് കണക്ക് കൂട്ടണ്ടെന്നും കേരളം ശക്തമായി മറുപടി നല്‍കും.എല്‍ഡിഎഫ് എന്ത് ചെയ്തുഎന്ന് നാടിനറിയാമെനന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വൈദ്യുതമേഖലയെ സ്വകാര്യവല്‍കരിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ കോവിഡിന്റെ എണ്ണം വര്‍ദ്ധിക്കുന്ന പ്രവണത കാണുന്നു.മറ്റ് സംസ്ഥാനങ്ങളിലെ രണ്ടാം തരംഗം മുന്നറിയിപ്പായി എടുക്കണം. പൊതുസ്ഥലങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നു.ജാഗ്രത പാലിക്കണം.സ്വയം വളണ്ടിയര്‍മാരായി മാറണം.വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. വാക്‌സിനേഷന്റെ വേഗം വര്‍ദ്ധിപ്പിക്കും.തിരഞ്ഞെടുപ്പ്, വിശേഷ ദിവസങ്ങള്‍ വരുന്നുവെന്നും കോവിഡ് നമ്മുടെ കൂടെയുണ്ട്എന്ന ബോധം വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ കഴിയുന്ന മണ്ണല്ല കേരളം. വെള്ളിത്തളികയില്‍ ബിജെപിയ്ക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് ബിജെപി നേതാക്കള്‍ കേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം ഉണ്ടാക്കുന്നു.ഏതെങ്കിലും സീറ്റില്‍ ഉറപ്പായി ജയിക്കും എന്ന് പറയാന്‍ ബിജെപിക്ക് ഒരു സീറ്റില്ല. യുഡിഎഫ് സഹായിച്ചത് കൊണ്ടാണ് ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാനായത്. നേരത്തേ കിട്ടിയ വോട്ട് പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല.പ്രധാനമന്ത്രി വന്നിട്ടും കാര്യമില്ല.

കോണ്‍ഗ്രസിനും ബിജെപിക്കും വളരാന്‍ പറ്റുന്ന മണ്ണല്ല കേരളം.വര്‍ഗീയത ഇളക്കി വിടാനുള്ള ബിജെപി നീക്കം നടക്കില്ല.ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധംകാരണമാണ് ബിജെപിക്ക് വളരാന്‍ പറ്റാത്തത്.കേന്ദ്രം സംസ്ഥാനത്തെ സഹായിച്ചില്ല. പലപ്പോഴും തുരങ്കം വെച്ചു. വര്‍ഗീയതക്ക് കേരളം കീഴ്‌പ്പെടില്ല. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം എന്നാണ് സംഘപരിവാര്‍ ചിന്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here