പരുക്കിലും തളരാതെ കൊടുവളളി എൽ ഡി എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന്‍റെ റോഡ് ഷോ

പരുക്കിലും തളരാതെ കൊടുവളളി എൽ ഡി എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖ് നടത്തിയ റോഡ് ഷോ, പ്രവർത്തകർക്ക് ആവേശമായി. വ്യാഴാഴ്ച വൈകിട്ട് കട്ടിപ്പാറ കരിഞ്ചോല വെച്ചാണ് പ്രചാരണ വാഹനത്തിൽ നിന്ന് വീണ് കാരാട്ട് റസാഖിന് പരുക്കേറ്റത്.

അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ പരുക്കേറ്റത്തിനാൽ വെളളിയാഴ‌്ച കാരാട്ട‌് റ‌സാഖ‌് റോഡ‌് ഷോയിൽ പങ്കെടുക്കുമോയെന്ന സംശയത്തിലായിരുന്നു കൊടുവള്ളിയിലെ എൽഡിഎഫ‌് പ്രവർത്തകർ.

എന്നാൽ വൈകുന്നേരം റോഡ‌്ഷോ ആരംഭിച്ചപ്പോൾ പ്രവർത്തകരെ ആവേശത്തിലാ‍ഴ്ത്തി  കാരാട്ട് റസാഖ് കൊടുവളളിയെ ഇളക്കിമറിക്കുന്ന കാഴ‌്ച്ചയാണ‌്  കണ്ടത‌്. കൊടുവളളി നഗരസഭയിലെ വെണ്ണക്കാട‌് നിന്നും റോഡ‌് ഷോ ആരംഭിക്കുമ്പോൾ  വാദ്യമേളങ്ങളുടെയും ഡിജെ ലൈറ്റിന്റെയും അകമ്പടിയോടെ യുവാക്കളുടെ  നീണ്ടനിര.

വെണ്ണക്കാട് തൂക്ക് പാലത്തിൽ നിന്നും ആരംഭിച്ച ഷോയിൽ,   റോഡിന്റെ ഇരുവശങ്ങളിലുമായി സ‌്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പ്രിയ സ്ഥാനാർത്ഥിയെ അഭിവാദ്യം ചൈയ്യാൻ കാത്ത് നിന്നു.

മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തി, റോഡ് ഷോ പയ്യന്നൂരിൽ  സമാപിച്ചു‌. എൽ ഡി എഫ‌് നേതാക്കൾ കാരാട്ട് റസാഖിനെ അനുഗമിച്ചു. വ്യാ‌ഴാഴ‌്ച്ച കട്ടിപ്പാറ കരിഞ്ചോലയിൽവെച്ച‌് റോഡ‌് ഷോയ‌്ക്ക‌് ഇടെയാണ് വാഹനത്ത‌ിൽ നിന്നും വീണ് കാരാട്ട് റസാഖിന‌് പരുക്കേറ്റത‌്.

കുട്ടികൾ സെൽഫി എടുക്കുന്നതിനിടെ വാഹനം മുന്നോട്ട‌് എടുത്തപ്പോൾ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ റോഡിലേക്ക് വീണ് പരുക്കേൽക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here