വൈക്കത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി ആർ സോനയ്ക്ക് ഇരട്ട വോട്ട്

വൈക്കം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി ആർ സോനയ്ക്ക് ഇരട്ട വോട്ട് കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണും നിലവിൽ കൗൺസിലറും ആണ് സോന.

കോട്ടയം നഗരസഭ ഒൻപതാം വാർഡിലും കുടുംബവീടായ നോർത്ത് പറവൂർ മണ്ഡലത്തിലുമാണ് സോനയ്ക്ക് വോട്ട് ഉള്ളത്
സോനക്ക് 2 തിരിച്ചറിയൽ കാർഡുമുണ്ട്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പ്രധാന ആക്ഷേപം സംസ്ഥാനത്തെമ്പാടും എൽഡിഎഫിന്റെയും സിപിഐഎമ്മിന്റെയും നേതാക്കൾ കള്ളവോട്ട് ചേർക്കുന്നു എന്നായിരുന്നു.

ചെന്നിത്തലയുടെ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും പരിശോധിക്കുകയും ഹൈക്കോടതിയിൽ ഹർജി എത്തുകയും കോടതി അത് തീർക്കുകയും ചെയ്തു.

എന്നാൽ പ്രശ്നം ഉന്നയിച്ചത് പ്രതിപക്ഷനേതാവ് ആണെങ്കിലും പുറത്തുവന്ന വിവരങ്ങളെല്ലാം പ്രതിപക്ഷനേതാവുമായി ബന്ധപ്പെട്ട ആളുകളുടെയും കോൺഗ്രസ് നേതാക്കളുടെയും ഇരട്ട വോട്ടിന്റെ വിവരങ്ങളാണ്.

ഇതിനോടകം പെരുമ്പാവൂർ കൈപ്പമംഗലം കഴക്കൂട്ടം എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥി കൾക്ക് ആരോപണമുന്നയിച്ച രമേശിനെതിരെ മാതാവിനും ഇരട്ട വോട്ടുണ്ടെന്നു തെളിവ് സഹിതം വ്യക്തമായിരുന്നു.

ഇതിനു പിന്നാലെയാണ് വൈക്കം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി ആർ സോനയ്ക്ക് ഇരട്ട വോട്ടുകൾ ഉണ്ടെന്ന് തെളിവുകൾ പുറത്തായത്.

ഇപ്പോൾ താമസിക്കുന്ന കോട്ടയം നഗരസഭ ഒമ്പതാം വാർഡിലും കുടുംബവീടായ നോർത്ത് പറവൂർ മണ്ഡലത്തിലും ആണ് വോട്ട് ഉള്ളത്.

കോട്ടയം കുമാരനല്ലൂർ എസ് എച്ച് മൗണ്ട് സ്കൂളിലെ 26 നമ്പർ ബൂത്തിൽ വോട്ടുള്ളപ്പോൾ തന്നെ നോർത്ത് പറവൂർ മണ്ഡലത്തിലെ ഏഴിക്കര ഗവൺമെന്റ് എൽ പി സ്കൂളിലെ 150 ആം നമ്പർ ബൂത്തിലും വോട്ടുണ്ടെന്ന തെളിവുകൾ പുറത്തായത്. സോനക്ക് 2 തിരിച്ചറിയൽകാർഡ്മുണ്ട്.

വലിയ തെരഞ്ഞെടുപ്പ് അഴിമതി താൻ പിടികൂടിയെന്ന് ഏറെ കൊട്ടിഘോഷിച്ച് ചെന്നിത്തല ഇരട്ടകളെ ഇരട്ടവോട്ടുകാരാക്കിയതും വിവാദമായിരുന്നു.

പ്രതിപക്ഷ നേതാവിന്റെ ആരോപണം അവർക്ക് നേർ തന്നെ തിരിഞ്ഞുകുത്തുന്ന സാഹചര്യമാണ് ഓരോ ദിവസവും തെളിവുസഹിതം വ്യക്തമാകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News