
വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് എന്‍സി പി സി ചാക്കോ. ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കഴിയുന്ന കാഴ്ചപ്പാടിന് വിരുദ്ധമാണ് ആ ശൈലിയെന്നും പി സി ചാക്കോ വ്യക്തമാക്കി.
കേരളത്തില്‍ ഇടതുപക്ഷത്തിനാണ് പ്രസക്തിയുള്ളത്. കോണ്‍ഗ്രസ് അതിന്റെ പൊതു ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയാണ്.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും വീട് കയറി ഇരട്ട വോട്ട് പരിശോധന നടത്തിയിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു.
ആഴക്കടല്‍ മത്സ്യ ബന്ധനം വിദേശയാനങ്ങള്‍ക്ക് അനുമതി നല്‍കിയത് യുപി എ ഗവണ്‍മെന്റാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനെയാണ് അഴിമതിയായി ചിത്രീകരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി നയിച്ച തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് ഏറ്റവും കുറവ് സീറ്റ് ലഭിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കും. കേരളം എല്‍ ഡി എഫിന് അനുകൂലമാണെന്നും പി സി ചാക്കോ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here