കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോവിഡ് നിയന്ത്രണം മൂലംനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് വിലക്കുണ്ടായിരുന്നു.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണം അവസാനിപ്പിക്കണം എന്നുള്ളതുകൊണ്ട് പരസ്യ പ്രചാരണം ഞായറാഴ്ച രാത്രി ഏഴിന് അവസാനിക്കും.

കോവിഡ് സാഹചര്യത്തില്‍ വോട്ടെടുപ്പ് രാത്രി ഏഴുവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. റോഡ് ഷോയില്‍ അഞ്ചുവാഹനം മാത്രമേ ഒരു നിരയില്‍ പങ്കെടുക്കാവൂ.

മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ പ്രചാരണം ഞായറാഴ്ച വൈകിട്ട് ആറുവരെ അനുവദിക്കൂ. ബൈക്ക് റാലി 72 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം.

അരമണിക്കൂറിന്റെ ഇടവേളയില്‍ മാത്രമേ അടുത്ത ജാഥ അനുവദിക്കാവൂ എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 140 മണ്ഡലത്തിലായി 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here