അതിജീവിക്കും, അധികാരത്തില്‍ വരും, തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകും ; എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അതിജീവിക്കുമെന്നും അധികാരത്തില്‍ വരുമെന്നും തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകുമെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016 നേക്കാള്‍ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

പ്രതിദിന വ്യാജ പ്രചരണം എല്‍ ഡി എഫി നെതിരെ നടക്കുകയാണ്. യുഡിഎഫ് പിന്തുണയോടെ കഴിഞ്ഞ തവണ ബിജെപി നേടിയ വിജയം നേമത്ത് ആവര്‍ത്തിക്കില്ല. വികസനത്തിനും മതനിരപേക്ഷതയുടെ സംരക്ഷത്തിനും വേണ്ടി ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും.

ബിജെപി – യുഡിഎഫ് രഹസ്യധാരണ മറനീക്കി പുറത്തു വന്നു. രാഹുല്‍ – പ്രിയങ്ക എല്‍ ഡി എഫി നെ മാത്രമാണ് വിമര്‍ശിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് അവര്‍ ഭാഷ മാറ്റി പറഞ്ഞു എന്ന് മാത്രം. പൗരത്വം തെളിയിക്കാള്ള ഫോറം പൂരിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ന്യൂനപക്ഷ താത്പര്യം ബലികഴിച്ചിട്ടാണെങ്കിലും ബിജെപി സഹായത്തോടെ സീറ്റുകള്‍ നേടാനാവുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്.

സംഘപരിവാര്‍ സഹായത്തോടെ തുടര്‍ ഭരണം തടയാന്‍ യുഡിഎഫ് ശ്രമിക്കുന്നു. ഈ നീക്കത്തെ ജനം തിരസ്‌കരിക്കും. സംഘപരിവാര്‍ നേതാവിനപ്പുറം ഉയരാന്‍ നരേന്ദ്ര മോദിക്ക് കേരളത്തിലെ പ്രസംഗങ്ങളില്‍ കഴിഞ്ഞില്ല. കേരളത്തിന്റെ വികസനത്തക്കുറിച്ച് മോഡി മിണ്ടിയില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News