ADVERTISEMENT
ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു.
സ്ഥാനാർത്ഥിയെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴുത്തിൽ ചതവുള്ളതിനാൽ വീണാ ജോർജ് സ്കാനിംഗിന് ശേഷം നിരീക്ഷണത്തിലാണ്.
റിംഗ് റോഡിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
പത്തനംതിട്ടയിലേക്ക് വരികയായിരുന്ന വീണ ജോർജ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തെ ഓവർ ടേക്ക് ചെയ്ത് അമിത വേഗതയിൽ വന്ന മറ്റൊരു ഇന്നോവ ഇടിച്ച് കയറിയാണ് അപകടമുണ്ടായത് .
വീണ ജോർജിൻ്റെ പരിക്ക് സംബന്ധമായ വിവരങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂ എന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.