ഇരട്ട വോട്ടുകളിൽ  നടപടി: യു ഡി എഫ് സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തീർപ്പാക്കി

ഇരട്ട വോട്ടുകളിൽ  നടപടി ആവശ്യപ്പെട്ട് 4 യു ഡി എഫ് സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.

ഇരട്ട വോട്ടുകളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും പുതിയ നടപടികൾ ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

ഇക്കാര്യം പരിഗണിച്ചാണ് ഹർജി തീർപ്പാക്കിയത്. തമിഴ്നാട്ടിൽ നിന്നും വ്യാജ വോട്ടറന്മാർ എത്തുന്നത് തടയാൻ വോട്ടെടുപ്പ് ദിവസം അതിർത്തിയിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

അരൂർ , ദേവികുളം പീരുമേട് ഉടുമ്പഞ്ചോല മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാർത്ഥികളാണ് കോടതിയെ സമീപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News