ആസാദി മുഴക്കി കനയ്യ; ആവേശത്തില്‍ ആലപ്പുഴ

ജെഎന്‍യു സമരനായകനും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കനയ്യകുമാര്‍ ആലപ്പുഴയില്‍. ആസാദി മുദ്രാവാക്യം മുഴക്കിയാണ് ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണത്തില്‍ കനയ്യകുമാര്‍ പങ്കാളിയായത്.

ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ചിത്തരഞ്ജന്റെ വിജയത്തിനായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തിലാണ് പ്രസംഗത്തിന് ശേഷം മുദ്രാവാക്യം വിളിക്കണമെന്ന് സദസില്‍ നിന്ന് കനയ്യകുമാറിനോട് ആവശ്യപ്പെട്ടത്.നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള്‍ മുദ്രാവാക്യം ഏറ്റെടുത്തത്.

വര്‍ഗീയതയെ തുരത്താനും രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുവാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കു എന്നും അതിനായി കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തണമെന്നും കനയ്യകുമാര്‍ പറഞ്ഞു. രാജ്യത്തിന് ഒരിക്കലും മാതൃകയാകാന്‍ കഴിയാത്ത ഒന്നാണ് ഗുജറാത്ത് മോഡല്‍, അതിന് പകരംവെയ്ക്കാന്‍ കേരളാ മോഡല്‍ മാത്രമേ ഉള്ളുവെന്നും കേരളാ മോഡല്‍ എന്നത് ലോകത്തിന് തന്നെ മാതൃകയാണെന്നും കനയ്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ ഇടതു മുന്നണി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് കനയ്യ കുമാര്‍ പ്രസംഗിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here