ചെന്നിത്തലയുടെ അടുത്ത വാദവും പൊളിയുന്നു; അദാനിയിൽ നിന്ന് കാറ്റാടി വൈദ്യുതി നേരിട്ട് വാങ്ങുന്നില്ല

പ്രതിപക്ഷ നേതാവ് രമോഷ് ചെന്നിത്തലയുടെ അടുത്ത വാദവും പൊളിയുന്നു. അദാനിയിൽ നിന്ന് കാറ്റാടി വൈദ്യുതി നേരിട്ട് വാങ്ങുന്നില്ല കെ എസ് ഇ ബി ചെയർമാൻ എൻ എസ് പിള്ള വ്യക്തമാക്കി.

ഏപ്രിൽ മേയ് മാസത്തേക്ക് 200 മെഗാവാട്ടിൻ്റെ കുറവ് ഉണ്ടെന്നും ,ഇത് മറികടക്കാൻ കേന്ദ്ര സർക്കാർ പോർട്ടൽ വഴി വൈദ്യുതി വാങ്ങുന്നുണ്ട്.

വൈദ്യുതി ക്ഷാമം മറികടക്കാൻ അദാനി,ജി എം ആര്‍, പവർ ട്രേഡിംഗ് കോർപ്പറേഷൻ അടക്കം ,മറ്റ് മൂന്ന് കമ്പനികളിൽ നിന്ന് കറണ്ട് വാങ്ങി. ഇത് ഇന്നലെ തന്നെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തോട് വിശദീകരിച്ചതാണ്.

അദാനിയിൽ നിന്ന് കാറ്റാടി വൈദ്യുതി നേരിട്ട് വാങ്ങുന്നില്ലെന്ന് ഇന്നലെ പറഞ്ഞത് ശരി തന്നെയെന്നും കെ എസ് ഇ ബി ചെയർമാൻ എൻ എസ് പിള്ള കൈരളി ന്യൂസിനോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News