പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കും ; എ വിജയരാഘവന്‍

പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കുമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2016 നേക്കാള്‍ മികച്ച ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിക്കും. ബി ജെ പി – യു ഡി എഫ് രഹസ്യധാരണ മറനീക്കി പുറത്തു വന്നിരിക്കുകയാണ്, ബി ജെ പി ക്കെതിരെ മിണ്ടാതെ, രാഹുലും പ്രിയങ്കയും എല്‍ ഡി എഫി നെ മാത്രമാണ് വിമര്‍ശിച്ചത്.

ന്യൂനപക്ഷ താത്പര്യം ബലികഴിച്ചിട്ടാണെങ്കിലും ബി ജെ പി സഹായത്തോടെ സീറ്റുകള്‍ നേടാനാവുമോ എന്നാണ് യു ഡി എഫ് നോക്കുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News