
കസ്റ്റംസിന് നിയമസഭയുടെ നോട്ടീസ്. നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലജ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. കസ്റ്റംസ് നിയമസഭക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണ്.
മറുപടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും അവഹേളനം. രാജു എബ്രഹാം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു
ആദ്യം നല്‍കിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതിനു നല്‍കിയ മറുപടിയാണ് പ്രിവിലേജ് നോട്ടീസിന് ഇടയാക്കിയത്
സഭാചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. കൂടാതെ കസ്റ്റംസ് സഭയെ അവഹേളിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here