തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ആദ്യ ഗഡുവായ 2806 കോടി രൂപ അനുവദിച്ചു

തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ആദ്യ ഗഡുവായ 2806 കോടി രൂപ അനുവദിച്ചു എന്ന് ധന മന്ത്രി തോമസ് ഐസക്.പുതിയ സാമ്പത്തിക വർഷത്തേയ്ക്കുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ജനറൽ പർപ്പസ് ഫണ്ട്, മെയിൻ്റനൻസ് ഫണ്ട്, വികസന ഫണ്ട് എന്നിവയുടെ ആദ്യ ഗഡു അനുവദിച്ചത്.തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലുടെയാണ് മന്ത്രി വിവരം അറിയിച്ചത്.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചിവടെ
സാധാരണ ധനകാര്യ വർഷത്തിൻ്റെ ആദ്യം ശമ്പളവും പെൻഷനുമൊഴികെയുള്ള ബില്ലുകൾ അനുവദിക്കാറില്ല. കാരണം ധനകാര്യ വർഷത്തിൻ്റെ ആദ്യം ട്രഷറിയിൽ കാശൊന്നും കാണുകയില്ല. എന്നാൽ ഇതും മാറുകയാണ്. പുതിയ സാമ്പത്തിക വർഷത്തേയ്ക്കുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ജനറൽ പർപ്പസ് ഫണ്ട്, മെയിൻ്റനൻസ് ഫണ്ട്, വികസന ഫണ്ട് എന്നിവയുടെ ആദ്യ ഗഡു അനുവദിച്ചു.

വികസന ഫണ്ടിൻ്റെ ആദ്യ ഗഡുവായി അനുവദിക്കുന്നത് 1589 കോടി രൂപയാണ്. മെയിൻ്റനൻസ് ഫണ്ടിൻ്റെ ആദ്യ ഗഡുവായി അനുവദിച്ചത് 1056 കോടി രൂപയാണ്. ഇത് രണ്ടും ആകെ അനുവദിക്കേണ്ടതിൻ്റെ മൂന്നിലൊന്നാണ് ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം ഇപ്പോൾ അനുവദിക്കുന്നത്. ജനറൽ പർപ്പസ് ഫണ്ടായി അനുവദിക്കുന്നത് മാസ ഗഡുക്കളായാണ്. ഇപ്പോൾ അനുവദിച്ചിരിക്കുന്നത് 161 കോടി രൂപയാണ്.

ധനകാര്യ വർഷത്തിൻ്റെ ആദ്യം തന്നെ തുക അനുവദിക്കുന്നതുകൊണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി ചിലവുകൾ തുടക്കത്തിൽ തന്നെ നിർവ്വഹിക്കാൻ സാധിക്കും. മാർച്ച് 30, 31 തീയതികളിൽ തദ്ദേശ സ്ഥാപങ്ങൾ സമർപ്പിച്ച ബില്ലുകൾ പാസാക്കി നൽകുന്നതിന് തുക അനുവദിക്കുന്നതായിരിക്കും.
Step 2: Place this code wherever you want the plugin to appear on your page.

സാധാരണ ധനകാര്യ വർഷത്തിൻ്റെ ആദ്യം ശമ്പളവും പെൻഷനുമൊഴികെയുള്ള ബില്ലുകൾ അനുവദിക്കാറില്ല. കാരണം ധനകാര്യ വർഷത്തിൻ്റെ ആദ്യം…

Posted by Dr.T.M Thomas Isaac on Saturday, 3 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News