കിളികള്‍ക്ക് കൂടൊരുക്കാന്‍ കൂടി ഗിന്നസ് പക്രു ; പക്രുവിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

മലയാളികള്‍ എന്നെന്നും നെഞ്ചേറ്റുന്ന പ്രിയതാരമാണ് ഗിന്നസ് പക്രു. ഒരുപാട് നല്ല നല്ല സിനിമകളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. തന്റെ വീട്ടിലെ ഫാനില്‍ കൂടു വെച്ച് മുട്ടയിട്ട കിളികളുടെ വീഡിയോ ആണ് പക്രു തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

തന്റെ വീട്ടിലെ സീലിങ് ഫാനില്‍ മുട്ടയിടാനായി കൂട് ഒരുക്കിയ കിളികള്‍ക്ക് അതിനായുള്ള എല്ലാ സൗകര്യവും ചെയ്ത ഗിന്നസ് പക്രു മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതു വരെയുള്ള വിവിധ ഘട്ടങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി. ആ അനുഭവം വീഡിയോയ്‌ക്കൊപ്പം ഗിന്നസ് പക്രു കുറിക്കുകയും ചെയ്തു.

ഫാനില്‍ കൂടു വയ്ക്കാനുള്ള കിളികളുടെ ശ്രമം തുടക്കത്തില്‍ വിഫലമായപ്പോള്‍ കൂട്ടിന് താങ്ങായി ചെറിയ ഈര്‍ക്കിലി കഷണങ്ങളും പക്രു ഫാനിനു മുകളില്‍ വച്ചു കൊടുത്തു. അങ്ങനെ അടുക്കിവെച്ച ഈര്‍ക്കിലി കഷ്ണങ്ങള്‍ക്ക് മുകളില്‍ ഇലകളും ചകിരിനാരും കൂട്ടിച്ചേര്‍ത്ത് കിളികള്‍ കൂടുണ്ടാക്കി. കറണ്ട് അടിക്കാതിരിക്കാന്‍ ഫാനിന്റെ കണക്ഷനും പക്രൂ കട്ട് ചെയ്തു കൊടുത്തു.

പക്രു ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ….

രണ്ട് കിളികള്‍ വീടിന്റെ സിറ്റൗട്ടിലെ ഫാനില്‍ കുട് വെയ്ക്കാനുള്ള നിരന്തര ശ്രമം ആരംഭിച്ചു.,.. ചകിരികളും നാരും സ്ഥലമില്ലാതെ താഴേയ്ക്ക്,,,പലതവണയുള്ള പരിശ്രമത്തിനൊടുവില്‍ ചെറിയ ഒരു സപ്പോര്‍ട്ട് ഈര്‍ക്കിലി കൊണ്ട് ഞാന്‍ കൊടുത്തു… ..കൂട് പണി. ഉഷാറായി.,
ഫാനിന്റ കണക്ഷന്‍ കട്ട് ചെയ്തു പിന്നീട് സംഭവിച്ചത് അത്ഭുതകാഴ്ചകള്‍ ..
അത് ഈ വീഡിയോയില്‍ ഉണ്ട് …
പരിശ്രമിക്കുക… നിരന്തരം … നടക്കാത്ത കാര്യങ്ങളും നടക്കാം…നന്മ പരക്കട്ടെ

പക്രു വിന്റെ നന്മയൂറുന്ന വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അഭിനന്ദനങ്ങളുമായി എത്തിയത്.
ചെറിയ മനുഷ്യനിലെ വലിയ മനുഷ്യന്‍…. ചേട്ടന്റെ ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ദൈവം നല്ലത് വരുത്തട്ടെ, അടുത്തിടെ കണ്ടതില്‍ വെച്ച് ഒരു മനോഹരമായ വീഡിയോ….. പക്രു ചേട്ടാ താങ്കള്‍ ഒരുപാട് മനുഷ്യര്‍ക്ക് പ്രചോദനമാണ്…. തുടങ്ങി നിരവധി കമന്റുകള്‍ ആണ് വീഡിയോയ്ക്ക് താഴെ കാണാനാകുക. കിളികളെ സഹായിച്ച പക്രുവിന് നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെയെന്ന ആശംസിച്ചുകൊണ്ടുള്ള കമന്റുകളും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here