കലാകാരന്മാർക്ക്‌ പിന്തുണയും സഹായവും നൽകിയ സർക്കാർ: ഡോ. കെ ഓമനക്കുട്ടി

കലാകാരന്മാർക്ക്‌ ഏറ്റവും കൂടുതൽ പിന്തുണയും സഹായവും നൽകിയ സർക്കാരാണ്‌ എൽഡിഎഫിന്റേത്‌ എന്നു പറയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന്‌ ഡോ. കെ ഓമനക്കുട്ടി. സാംസ്‌കാരിക രംഗത്തിന്റെ മുഖഛായ മാറ്റിയ അഞ്ചുവർഷമാണ്‌ കടന്നുപോയത്‌. ആഹാരം, വസ്‌ത്രം, പാർപ്പിടം, ആരോഗ്യം തുടങ്ങിയ പ്രാഥമികാവശ്യങ്ങൾക്കൊപ്പം പ്രധാനമാണ്‌ മാനസിക സന്തോഷവും സാംസ്‌കാരികമായ ഔന്നത്യവും. അതിന്‌ ഈ സർക്കാർ വലിയ പ്രാമുഖ്യം നൽകി. സാംസ്‌കാരിക സ്ഥാപനങ്ങളെ അവയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസരിച്ച്‌ പ്രവർത്തിപ്പിക്കാൻ ശ്രദ്ധിച്ചു. ലളിതകലകളുടെ ഉപാസകരായ എന്നെപ്പോലുള്ളവർക്ക്‌ ഈ സർക്കാരിൽ പൂർണതൃപ്‌തിയുണ്ട്‌.

കല–- സാഹിത്യം–- സാംസ്‌കാരികം എന്നിവയുമായി ബന്ധപ്പെട്ട എന്തുകാര്യം ചെന്നു പറഞ്ഞാലും അതിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി നടപ്പാക്കാവുന്നതാണെങ്കിൽ കൃത്യമായി ചെയ്യുന്നത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. എന്റെ അച്ഛന്റെ പേരിൽ നടന്നുവരുന്ന സംഗീതത്തിന്റെ റിസർച്ച്‌ സെന്ററാണ്‌ സംഗീതഭാരതി. സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ സംഗീതഭാരതിയെയും സർക്കാർ വളരെയേറെ സഹായിച്ചിട്ടുണ്ട്‌.

കേരളത്തിൽ ജനിച്ചുവളർന്ന വാഗ്ഗേയകാരന്മാരുടെ കൃതികൾ പ്രചരിപ്പിക്കുന്നതിന്‌ സംഗീതഭാതരി നൽകിയ രണ്ടു പ്രോജക്ടിന്‌‌ അംഗീകാരം നൽകി സർക്കാർ സഹായിച്ചത്‌ ഈ അവസരത്തിൽ ഓർക്കുന്നു. വിവിധ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ മാനസിക സന്തോഷത്തിനുവേണ്ടി നാൽപതോളം പരിപാടി അവതരിപ്പിച്ചു.

ഈ ഒന്നാം തീയതിമുതൽ സംഗീതഭാരതി സംഗീതോത്സവം നടക്കുകയാണ്‌. ശ്രീ നാരായണ ഗുരു, കെ സി കേശവപിള്ള, ഇരയിമ്മൻ തമ്പി, കുട്ടിക്കുഞ്ഞി തങ്കച്ചി, കിളിമാനൂർ മാധവവാര്യർ തുടങ്ങിയവരുടെ ഇരുനൂറോളം കൃതിയാണ്‌ ഈ സംഗീതോത്സവത്തിൽ അവതരിപ്പിക്കുന്നത്‌. മലയാളത്തിനൊപ്പം തെലുങ്ക്‌, കർണാടകം, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽനിന്നുള്ള പാട്ടുകാർക്ക്‌ ആറ്‌ കൃതിവീതം റെക്കൊഡ്‌ചെയ്‌ത്‌ അയച്ചു. അവ പഠിച്ചിട്ടാണ്‌ അവർ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കുന്നത്‌. ശ്രീനാരായണ ഗുരുവിന്റെ തമിഴ്‌ കൃതിയാണ്‌ ടി എം കൃഷ്‌ണ ഉദ്‌ഘാടന ദിവസം അവതരിപ്പിച്ചത്‌. നമ്മുടെ ദേശത്തുള്ളവരുടെ കൃതികൾ പ്രചരിപ്പിക്കാൻ സന്ദർഭം തന്ന സർക്കാരിനോട്‌, വിശിഷ്യ സാംസ്‌കാരികവകുപ്പിനോടും സാമൂഹ്യനീതിവകുപ്പിനോടും ഒരുപാട്‌ നന്ദിയുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News