19 പേര്‍ക്ക് തെരുവുനായ ആക്രമണം ; നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു

ആറാട്ടുപുഴയില്‍ ഏകദേശം പത്തൊന്‍പതോളം പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്ക് . വെള്ളിയാഴ്ച വൈകീട്ടാണ് ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ മംഗലംവരെയുള്ള പ്രദേശത്തുള്ളവരെ തെരുവുനായ ആക്രമിച്ചത്. വയോധികരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് നായയുടെ ആക്രമണത്തില്‍ കടിയേറ്റു.

ആറാട്ടുപുഴ മേലേടത്തുകാട്ടില്‍ നിസാമിനെ മകള്‍ അല്‍ഫിദ (മൂന്ന്‌), വടക്കേ ഇലമ്ബടം വീട്ടില്‍ പുഷ്പ (40),വലിയ കടവില്‍ അലന്‍ (എട്ട്‌), ബിനീഷ് ഭവനത്തില്‍ ബിനീഷ് (21), പറങ്കാമുട്ടില്‍ ഷിഹാബിനെ മകന്‍ മുഹമ്മദ് നബ്ഹാന്‍ (ഒന്നര) മുരിക്കും മുട്ടില്‍ ബഷീര്‍ (53), മംഗലം ആനന്ദത്തില്‍ രാജപ്പന്‍ (86), പുത്തന്‍തറയില്‍ അജയന്റെ മകന്‍ അജയ് കൃഷ്ണന്‍ (14) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്.

റോഡരികിലും വീടിനു മുന്നിലും മറ്റും നിന്നവരാണ് കടിയേറ്റവരിലധികവും. പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ തേടി. അതെ സമയം പേ ബാധയാണെന്ന സംശയത്താല്‍ നായയെ പതിയാങ്കര ഭാഗത്തുവെച്ച്‌ നാട്ടുകാര്‍ തല്ലിക്കൊന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News