ഇഡിക്കെതിരായ കേസ്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.സി ആർ പി സി 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താനാണ് കോടതി അനുമതി നൽകിയത്.

ഇ ഡിക്കെതിരായ കേസിൽ സന്ദീപ് നായരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം സന്ദീപിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

 മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചുവെന്ന് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

മുഖ്യമന്ത്രി, സ്പീക്കർ, കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി.

കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here