ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നവർക്ക് പിന്തുണ ;ചങ്ങനാശേരി രൂപത

വർഗ്ഗീയതക്കെതിരെ ഒളിയമ്പുമായി ചങ്ങനാശേരി അതിരൂപതയുടെ തെരെഞ്ഞെടുപ്പ് സംബന്ധിച്ച ഇടയലേഖനം.ന്യൂനപക്ഷ ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നവരെ പിന്തുണക്കാൻ ആഹ്വാനം.

ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നവർക്ക് പിന്തുണ കൊടുക്കണം എന്ന് ചങ്ങനാശേരി രൂപതയുടെ ഇടയലേഖനം.ഈസ്റ്റർ ഞായറാഴ്ച പള്ളികളിൽ വായിക്കുന്നതിലേക്കാണ് ഇടയ ലേഖനം നൽകപ്പെട്ടിട്ടുള്ളത്.

EWS നെതിരായ നിലപാട്, ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ വിവേചനം എന്നിങ്ങനെ ക്രിസ്ത്യൻ സമൂഹത്തെ ആശങ്കയിലാക്കിയ നിലപാടുകൾ ലീഗെടുക്കുന്ന വേളയിലാണ് ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നവരെ തെരെഞ്ഞെടുക്കുക എന്ന സൂചനയുമായി ചങ്ങനാശേരി രൂപതയുടെ ഇടയലേഖനം.

ഇടതുസർക്കാർ EWS നടപ്പിലാക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങൾ സംബന്ധിച്ചു പഠിക്കാൻ ജസ്റ്റിസ് ജെബി കോശി അധ്യക്ഷനായ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. ജെബി കോശി കമ്മീഷൻ റിപ്പോർട് നടപ്പിലാക്കും എന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയും പറയുമ്പോൾ ഇത് സംബന്ധിച്ചു മൗനം പാലിച്ചിരിക്കുന്ന യുഡിഎഫ് കേന്ദ്രങ്ങൾ ഞെട്ടലിലാണ്.

തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയുള്ള ഇടയലേഖനം, ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത ആഘാതം ഉണ്ടാക്കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News