മുംബൈയിൽ 1000 കോടിയുടെ വീട് സ്വന്തമാക്കി റീട്ടെയിൽ നിക്ഷേപകൻ

രാജ്യത്തെ റീട്ടെയിൽ നിക്ഷേപക രംഗത്തെ പ്രമുഖനായ രാധാകിഷൻ ദമാനി മുംബൈയിലെ സമ്പന്ന പ്രദേശങ്ങളിലൊന്നായ മലബാർ ഹില്ലിൽ 1,000 കോടി രൂപയുടെ പുതിയ വീട് സ്വന്തമാക്കി.

724 കോടി രൂപയുടെ വിപണി മൂല്യമുള്ള 5752.22 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട് ദമാനിയും സഹോദരൻ ഗോപികിഷനും ചേർന്നാണ് 30 കോടി രൂപയോളം  സ്റ്റാമ്പ് ഡ്യൂട്ടി  നൽകി  വീട് വാങ്ങിയത്.

രാധാകിഷൻ ദമാനി ഇതിന് മുൻപ് 2015ലായിരുന്നു മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ആലിബാഗിലെ പ്രശസ്തമായ തീരദേശ പഞ്ചനക്ഷത്ര റിസോർട്ട് 135 കോടി രൂപക്ക് വാങ്ങിയത്.

മുംബൈ ടെൻ‌മെൻറ് ബ്ലോക്കിലെ ഒറ്റമുറി അപ്പാർട്ട്മെന്റിൽ നിന്നായിരുന്നു ദമാനിയുടെ വളർച്ച. ജനപ്രിയ റീട്ടെയിൽ ശൃംഖലയായ ഡി മാർട്ടിന്റെ ഉടമസ്ഥതയിലുള്ള അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡിനെ നിയന്ത്രിക്കുന്ന വ്യവസായിയായി  വളർന്നതോടെ ഫോബ്‌സ് ഇന്ത്യയുടെ 2020 ലെ  പട്ടിക പ്രകാരം, 15.4 ബില്യൺ ഡോളർ ആസ്തിയുള്ള നാലാമത്തെ സമ്പന്നനായ ഇന്ത്യക്കാരനായി ലിസ്റ്റിൽ ഇടം നേടിയിരുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ  ഒരു ചെറിയ തിരിച്ചടിക്ക് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖല കുതിച്ചുയർന്നു. നഗരത്തിലെ പ്രോപ്പർട്ടി വിൽപ്പനയിൽ മാസം തോറും 112 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

മുംബൈയിലെ വിലകൂടിയ സ്വത്തുക്കൾ സ്വന്തമാക്കുന്നത് ഇന്ത്യയിലെ വൻകിട വ്യവസായികൾക്കിടയിൽ പുതിയ ഇടപാടല്ല. 2015 ൽ പൂനെവാല ഗ്രൂപ്പ് ചെയർമാൻ സൈറസ് പൂനവാല 750 കോടി രൂപയ്ക്ക് ലിങ്കൺ ഹൌസ് സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News