സ്റ്റേഡിയം വീണ്ടെടുക്കുമെന്ന വാഗ്ദാനം വെറും പ്രഹസനം കടകംപള്ളി സുരേന്ദ്രന്‍

സ്റ്റേഡിയം വീണ്ടെടുക്കുമെന്ന വാഗ്ദാനം വെറും പ്രഹസനം ആണെന്ന് കടകംപള്ളി സുരേന്ദ്രന്‍.ഫെയ്‌സ് ബുക്ക് പോസ്റ്റിലുടെയാണ് അദേഹം പരഞ്ഞത്.

കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിന്റെ ടര്‍ഫ് നാമാവശേഷമാക്കിയാണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി പങ്കെടുത്ത യോഗം സ്റ്റേഡിയത്തിനകത്ത് നടത്തിയത്. സ്റ്റേഡിയം വീണ്ടെടുക്കും എന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന കൂട്ടർ ആണിവർ എന്നോർക്കണം. സൈനികറാലി നടത്താൻ വേണ്ടി സ്റ്റേഡിയം ഉപയോഗിച്ചപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും നിലവിളിച്ച ഇക്കൂട്ടർക്ക് ഇപ്പോൾ മറുപടി എന്തെങ്കിലുമുണ്ടോ?
അന്ന് ആ പരിപാടി മാറ്റിവെക്കുവാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നുവെങ്കിലും പരിമിതസമയത്തിനുള്ളിൽ മറ്റൊരു വേദി കണ്ടെത്തുവാനുള്ള പ്രയാസം കാരണം അവിടെ തന്നെ നടത്തേണ്ടിവരികയായിരുന്നു. അതിനെതിരെ വാളെടുത്ത ബി ജെ പി നേതാക്കളും അണികളും ഇപ്പോൾ രാഷ്ട്രീയ സമ്മേളനം സ്റ്റേഡിയത്തിനുള്ളിൽ വെച്ചു നടത്തിയത് ന്യായീകരിക്കാൻ നിൽക്കുന്നത് അല്പത്തരമാണ്. ഓരോ വിഷയത്തിലും എത്രത്തോളം കാപട്യം നിറഞ്ഞവരാണ് ഇവർ എന്നതാണ് ഇവിടെ തെളിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ് പൊതുയോഗം സ്പോര്‍ട്സ് ഹബ്ബിന് മുന്നിലെ റോഡിലാണ് സംഘടിപ്പിച്ചിരുന്നത്. ബിജെപിക്ക് സ്റ്റേഡിയത്തിനുള്ളിൽ നടത്തിയേ മതിയാകൂ എന്നുണ്ടെങ്കിൽ തന്നെ ഗാലറിയിൽ ആൾക്കാർക്ക് ഇരിക്കാൻ സംവിധാനമൊരുക്കണമായിരുന്നു. അതിന് പകരം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു പരിപാലിക്കുന്ന ടർഫിൽ ഇരിപ്പിട സൗകര്യമൊരുക്കി താറുമാറാക്കുകയല്ല വേണ്ടിയിരുന്നത്. കഴക്കൂട്ടത്തെ നന്നാക്കിയില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിൽ ഇനിയും ഇതേപോലെ നശിപ്പിക്കാതെയിരുന്നാൽ വലിയ ഉപകാരം.
കടകംപള്ളി സുരേന്ദ്രന്‍

Step 2: Place this code wherever you want the plugin to appear on your page.

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിന്റെ ടര്‍ഫ് നാമാവശേഷമാക്കിയാണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി…

Posted by Kadakampally Surendran on Saturday, 3 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News