വിശക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന സ്വപ്‌നം നടപ്പിലായത് കേരളത്തില്‍: സുഹാസിനി

മുഖ്യമന്ത്രിയ്ക്ക് നന്ദിയും അഭിനന്ദനവും അര്‍പ്പിച്ച് നടി സുഹാസിനി. മുഖ്യമന്ത്രി പങ്കെടുക്കുന്ന വിജയം എന്ന സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് സുഹാസിനി മുഖ്യമന്ത്രിയ്ക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചത്.

കോവിഡ് രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കണോ എന്ന് ആലോചിച്ചപ്പോള്‍ ‘തീര്‍ച്ചയായും അമ്മ പോകണമെന്നും അടുത്ത മുഖ്യമന്ത്രി പിണറായി തന്നെയാണമ്മാ” എന്നാണ് തന്റെ മകന്‍ നന്ദ പറഞ്ഞതെന്നും സുഹാസിനി .

ഒരു ജീവനുള്ള ഹൃദയം മറ്റൊരാൾക്ക് നൽകിയ അനുഭവം പങ്കുവെച്ച വീഡിയോ നമ്മൾ കണ്ടു. ഹെലികോപ്ടറിൽ ഹൃദയം അതിവേഗം എത്താവുന്ന ഉയരത്തിൽ കേരളം വളർന്നു. ഇത് തികച്ചും അഭിമാനകരമായ നേട്ടം.

നിറഞ്ഞ കൈയടിയോടെയാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാക്കുകൾ മലയാളികൾ സുഹാസിനിയിൽ നിന്നും സ്വീകരിച്ചത് .രണ്ടു പ്രളയത്തിലും കോവിഡിലും പിണറായിസര്ക്കാര് ജനങ്ങൾക്ക് നൽകിയ സഹായങ്ങളെ കുറിച്ചും സുഹാസിനി ഓർമിപ്പിച്ചു .മഹാകവി സുബ്രമണ്യ ഭാരതിയുടെ കവിത ചൊല്ലിക്കൊണ്ടാണ് സുഹാസിനി മുഖ്യമന്ത്രിയുടെ പ്രവർത്തികളെ അനുമോദിച്ച്ത്.

വിശക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന സുബ്രമണ്യ ഭാരതിയുടെ സ്വപ്നം നടപ്പായത് കേരളത്തിലാണ് എന്നാണ് സുഹാസിനി പറഞ്ഞത് .കേരളത്തിലെ മനുഷ്യർ സംതൃപ്തരാണ്.കേരളം പല കാര്യത്തിലും മികച്ചതാണ് . മുഖ്യമന്ത്രിക്കാണ് അനുമോദനങ്ങളും നന്ദിയും പറയേണ്ടത്. 

ധര്മടത്ത് നടന്ന വിജയം കല സാംസ്‌കാരിക പരിപാടിയിൽ ആണ് സുഹാസിനി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടുകൊണ്ടു സംസാരിച്ചത്.

തന്റെ ജീവിതത്തിൽ മലയാള ഭാഷയും കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും രാഷ്ട്രീയ ബോധവും ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നും സുഹാസിനി ധർമ്മടത്തെ പരിപാടിയിൽ പങ്കെടുത്ത സന്തോഷത്തിനൊപ്പം പങ്കു വെച്ചു .

താൻ മലയാളിയാണെന്നാണ് പലരും കരുതുന്നത്.ഞാൻ അത് ആരോടും തിരുത്താറുമില്ല.മറ്റൊരു നാട്ടിൽ ജോലി ചെയ്തു ജീവിക്കുമ്പോഴും എന്നെ നിങ്ങളും ഞാൻ കേരളത്തെയും സ്നേഹിക്കുന്നു എന്നാണ് സുഹാസിനി പറഞ്ഞവസാനിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News