ഈശ്വരനല്ല മാന്ത്രികനല്ല പച്ചമണ്ണിൻ മനുഷ്യത്വമാണ് പിണറായി വിജയൻ എന്ന് നവ്യ നായർ

പിണറായി വിജയന്‍ എന്ന സഖാവ് ഏവര്‍ക്കും കൂടെയുള്ള സുഹൃത്ത് എന്ന് നടി നവ്യാ നായര്‍.ഏവരും കര്‍ക്കശക്കാരന്‍ മിതഭാഷി എന്നൊക്കെ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയെ നടി നവ്യാ നായര്‍ വിശേഷിപ്പിച്ചത് മനുഷ്യസ്‌നേഹി എന്നാണ്.ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണുഞാൻ!എന്ന വയലാറിന്റെ വരികളാണ് പിണറായി വിജയനെക്കുറിച്ച് പറയാനുള്ളത് എന്നും നവ്യ നായർ

ധര്‍മടത്ത് നടന്ന വിജയം കലാ സാംസ്‌കാരിക പരിപാടിയില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് നവ്യാ നായര്‍ സംസാരിച്ചത്.

സഖാവ് എന്ന് പറയുമ്പോൾ കൂടെയുള്ള സുഹൃത്ത് എന്നാണ് . ജനങ്ങളോടൊപ്പം ഉള്ള സുഹൃത്തിനെപോലെ കൂടെയുള്ള വ്യക്തിയാണ് എന്നും നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി. സഖാവ് പിണറായി വിജയൻ ബഹുമാന്യനായ മുഖ്യമന്ത്രി ,സഖാവ് പിണറായി വിജയൻ എന്നൊക്കെ പറയുമ്പോൾ അദ്ദേഹത്തിൻറെ സ്ഥാനമാനങ്ങൾക്ക് അപ്പുറത്ത് വാത്സല്യത്തോടെയും സ്നേഹത്തോടെയും ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിട്ടുള്ള മുഖമാണ് എൻറെ മനസ്സിലേക്ക് ഓർമ്മവരുന്നത് .

ആദ്യമായി അദ്ദേഹത്തെയും കുടുംബത്തെയും ഞാൻ കാണുന്നത് അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ ആണ്.നമ്മൾ എല്ലാവരും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ള വിശേഷണങ്ങളാണ് കർക്കശക്കാരൻ മിതഭാഷി എന്നൊക്കെ. പക്ഷേ അദ്ദേഹത്തിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കൈരളി ടിവിയിൽ ഇൻറർവ്യൂ ചെയ്യാൻ എനിക്കൊരു ഭാഗ്യമുണ്ടായി .ഇൻറർവ്യൂ ഒന്നും ചെയ്തു മുൻപരിചയമില്ലാത്ത എനിക്ക് ടെൻഷനായിരുന്നു എന്താണ് ചോദിക്കേണ്ടത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്നൊക്കെ . നീ സാധാരണ എന്തെങ്കിലും സംസാരിക്കുന്നപോലെ വിജയേട്ടനോട് സംസാരിച്ചാൽ മതി എന്ന് കണ്ണൂർ ഭാഷയിൽ ആശ്വസിപ്പിച്ചത് കമലാന്റിയാണ് . ആ ഇൻറർവ്യൂ ഏറ്റവും വലിയൊരു അനുഭവമായിരുന്നു അന്ന് ഞാനാ ഇൻറർവ്യൂ അവസാനിപ്പിച്ച് വയലാറിൻറെ അശ്വമേധം എന്ന കവിതയിലെ ചില വരികൾ കൊണ്ടാണ്.

നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്കിപ്പോഴും ഓർമ്മ വരുന്ന വരികൾ ഇതുതന്നെയാണ്

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാം
ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണുഞാൻ!

മുഖ്യമന്ത്രി ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് . എല്ലാ ശാരീരിക അസ്വാസ്ഥ്യങ്ങളും മറന്ന് സഹപ്രവർത്തകർക്ക് വേണ്ടി കർമ്മനിരതനായ അദ്ദേഹത്തിന് മേൽക്കുമേൽ എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും വിജയാശംസകളും സ്നേഹത്തോടെ അർപ്പിച്ചുകൊണ്ടാണ് നവ്യ വാക്കുകൾ അവസാനിപ്പിച്ച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News