എല്ലാവര്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള 5 വര്‍ഷങ്ങള്‍ കൂടി നമ്മുടെ മുന്നില്‍ കാണുന്നു; തുടര്‍ഭരണത്തെ സ്വാഗതം ചെയ്ത് ഗായിക സിത്താര

വളരെ പ്രാധാന്യമുള്ള ഒരു സമയത്തിലൂടെ ആണ് എല്ലാവരും കടന്നുപോകുന്നതെന്നും ഒരു ചരിത്രപരമായ മുഹൂര്‍ത്തമാണ് കേരളത്തില്‍ തുടര്‍ഭരണം എന്നതെന്നും ഗായിക സിത്താര പറഞ്ഞു.

ധര്‍മടത്ത് നടന്ന വിജയം എന്ന കലാ സാംസ്‌കാരിക പരിപാടിയില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് ഗായിക സിത്താര സംസാരിച്ചത്.

പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പോകുന്ന കണ്ണൂരിലെ ജനങ്ങള്‍ക്ക് മുന്‍കൂര്‍ നന്ദി അറിയിച്ചു കൊള്ളുന്നുവെന്ന് സിത്താര പറഞ്ഞു.

ആകെയുള്ള പ്രതീക്ഷ എന്നുപറയുന്നത് പ്രായഭേദമെന്യേ ജാതിമതഭേദമെന്യേ ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും ഒരേ സന്തോഷത്തോടെ സമാധാനത്തോടെ ഒരു അവകാശത്തോടെ ജീവിക്കാനുള്ള ഇനിയും അഞ്ചുവര്‍ഷങ്ങള്‍ നമ്മുടെ മുന്നില്‍ കാണും എന്നതാണെന്നും ,മുഖ്യമന്ത്രിക്ക് ഒരു വലിയ വിജയം ആശംസിക്കുന്നു ഗായിക സിതാര കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here