കഴക്കൂട്ടത്ത് ആവേശത്തിരയിളക്കി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ പര്യടനം ഇന്ന് കരിക്കകം, പൗഡിക്കോണം മേഖലകളിലായിരുന്നു. അദ്ദേഹത്തിന് പ്രൗഢോജ്ജ്വലമായ സ്വീകരണമാണ് സ്വീകരനകെന്ദ്രങ്ങളില്‍ ഉടനീളം ലഭിച്ചത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസനമെത്തിച്ച സ്വന്തം ജനനേതാവിന് നാടോന്നാകെയാണ് സ്വീകരിച്ചത്.

രാവിലെ കരിക്കകം മേഖലയിലെ പര്യടനം വിനായക നഗർ നിന്നും ആരംഭിച്ച് പമ്പ്ഹൗസ്, അറപ്പുരവിളാകം വഴി കരിക്കകം ക്ഷേത്രത്തിന് സമീപം സമാപിച്ചു. പ്രചാരണ വാഹനം കടന്നുപോകുന്ന വഴികളെല്ലാം സ്ഥാനാര്‍ത്ഥിക്ക് സുപരിചിതം. വഴിയരികില്‍ കാത്തുനില്‍ക്കുന്നവരെല്ലാം തന്നെ പരിചിതര്‍.

വൈകുന്നേരത്തെ പര്യടനം പൗഡിക്കോണം മേഖലയില്‍. വലിയവിള നിന്നും ആരംഭിച്ച് സൊസൈറ്റി ജംഗ്ഷന്‍, കേരളാദിത്യപുരം, ഗാന്ധിപുരം, പാണൻവിള, വട്ടക്കരിയ്ക്കകം, മേലേമുക്ക് വഴി പൗഡിക്കോണം ജംഗ്ഷനില്‍ പര്യടനം സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News