രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.മഹാരാഷ്ട്രയിൽ 49447 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 277 മരണങ്ങളാണ് സ്ഥിതീകരിച്ചത്.മഹാരാഷ്ട്രയിലെ മുംബൈയിൽ ഒമ്പതിനായിരത്തോളം കേസുകളും നഗ്പുരിൽ മൂവായിരത്തോളം കേസുകളും സ്ഥിതീകരിച്ചു.

24 മണിക്കൂറിനിടെ ഹരിയനയിൽ 1959 പേർക്കും മദ്യപ്രദേശിൽ 2839 പേർക്കും പഞ്ചാബിൽ 2705 പേർക്കും ആന്ധ്രാ പ്രദേശിൽ 1398 പേർക്കും രോഗം സ്ഥിതീകരിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹരാഷ്ട്രയിൽ നിലവിലുള്ള കർഫ്യൂ തുടരും. രാത്രി 8 മുതൽ രാവിലെ 7 വരെയാണ് കർഫ്യൂ.

45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള മൂന്നാം ഘട്ട വാക്‌സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുന്നു. രാജ്യത്ത് ഇതുവരെ ഏഴു കോടിയിലേറെ പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News