സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ ഒന്നും നടക്കില്ല എന്ന അവസ്ഥ മാറിയെന്നും നിരാശയ്ക്ക് പകരം പ്രത്യാശ ആയി മാറിയെന്നും രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി .പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല എന്ന് തന്നെയാണ് എന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ ശക്തമായി നിലകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നോ രണ്ടോ വോട്ടിന് വേണ്ടി ഫോറം പൂരിപ്പിച്ച് കൊടുക്കുമെന്ന് പറയുന്നവര്‍ നാടിനെ തകര്‍ക്കുകയാണ്,ഇന്ന് ന്യൂനപക്ഷത്തിനെതിരെ തിരിഞ്ഞവര്‍ നാളെ ഭൂരിപക്ഷത്തിന് നേരെ തിരിയുമെന്ന് ഉറപ്പാണ്.മ്യാന്‍മറില്‍ നിന്നും റോഹിങ്ക്യകളെ പുറത്താക്കിയവര്‍ ഇപ്പോള്‍ ഭൂരിപക്ഷത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ധര്‍മടത്ത് നടക്കുന്ന മെഗാ ഇവന്‍റ് ആയ വിജയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News